Thursday October 18th, 2018 - 5:43:pm
topbanner
Breaking News

വസ്ത്രം വലിച്ചുകീറി, മലയാളി നടി സംവിധായകനെതിരെ പരാതി നല്‍കി

NewsDesk
വസ്ത്രം വലിച്ചുകീറി, മലയാളി നടി സംവിധായകനെതിരെ പരാതി നല്‍കി

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ വസ്ത്രം വലിച്ചുകീറിയെന്ന നടിയുടെ പരാതിയെ തുടര്‍ന്ന് സിനിമാ സംവിധായകനെതിരെ കേസ്. 'ദൈവം സാക്ഷി' എന്ന സിനിമയുടെ സംവിധായകന്‍ സ്‌നേഹജിത്തിനെതിരെയാണ് കേസ്.

ചിത്രത്തിലെ നായകനായി അഭിനയിക്കുന്നതും സ്‌നേഹജിത്താണ്. ചിത്രീകരണത്തിന്റെ ഒറിജിനാലിറ്റിക്കുവേണ്ടിയാണ് വസ്ത്രം വലിച്ചുകീറിയതെന്നു പറയുന്നു. എന്നാല്‍ മുന്‍കൂട്ടി പറയാതെയും അനുവാദം ചോദിക്കാതെയുമാണ് സംവിധായകന്റെ പ്രവര്‍ത്തിയെന്ന് നടി പരാതിയില്‍ വ്യക്തമാക്കി.

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ മെയ് എട്ടിനായിരുന്നു സംഭവം. പടിഞ്ഞാറെ കോടിക്കുളത്തെ വിദേശ മലയാളിയുടെ വീട്ടില്‍ വച്ചായിരുന്നു ചിത്രീകരണം. തിരക്കഥ പറഞ്ഞു കൊടുത്തപ്പോള്‍ വസ്ത്രം വലിച്ചു കീറുന്ന വിവരം മുന്‍കൂട്ടി പറഞ്ഞില്ലെന്ന് നടി പറയുന്നു.

തൃശൂര്‍ സ്വദേശിനിയായ നടി തൊടുപുഴ വനിതാ സെല്ലിലാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് കേസെടുത്തതെന്നു കാളിയാര്‍ എസ് ഐ. പി ടി സഞ്ജയ് പറഞ്ഞു.

ലേബി നിങ്ങള്‍ നന്നാകൂല: ശ്രീനിജന്‍

43,000 തവണ ബലാത്സംഗത്തിന് ഇരയായെന്ന് മെക്‌സിക്കോ യുവതിയുടെ വെളിപ്പെടുത്തല്‍

ഗര്‍ഭാവസ്ഥയില്‍ അമ്മ സോഫ്റ്റ് ഡ്രിങ്കുകള്‍ കഴിക്കുന്നത് കുഞ്ഞിനെ പൊണ്ണത്തടിയനാക്കും

English summary
actress complaint against daivam sakshi movie director snehajith
topbanner

More News from this section

Subscribe by Email