Monday June 18th, 2018 - 10:48:am
topbanner
Breaking News

നടിയെ ആക്രമിച്ച കേസിൽ ലിബർട്ടി ബഷീറിന്‍റെ മൊഴിയെടുത്തു

suvitha
നടിയെ ആക്രമിച്ച കേസിൽ ലിബർട്ടി ബഷീറിന്‍റെ മൊഴിയെടുത്തു

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർമാതാവും തീയറ്റർ ഉടമയുമായ ലിബർട്ടി ബഷീറിന്‍റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ലിബർട്ടി ബഷീറിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിനെതിരേ നിരവധി ആരോപണങ്ങളുമായി രം​ഗത്ത് വന്ന വ്യക്തിയാണ് ലിബർട്ടി ബഷീർ.

എന്നാൽ തനിക്കെതിരേ സിനിമാ മേഖലയിൽ നിന്നുള്ളവർ തന്നെ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അത്തരത്തിലാണ് കേസ് സൃഷ്ടിച്ചതെന്ന് ദിലീപും ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബഷീറിന്‍റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

English summary
Liberty Basheer's statement was filed in the case of actress attack

More News from this section

Subscribe by Email