topbanner
Monday September 25th, 2017 - 1:20:pm
topbanner

ലിബര്‍ട്ടി ബഷീറിന് തന്നോട് ശത്രുതയുണ്ട്: ദിലീപിന്റെ ജാമ്യ ഹർജിയിൽ ലിബർട്ടി ബഷീറിനെതിരെയും പരാമർശങ്ങൾ

suvitha
ലിബര്‍ട്ടി ബഷീറിന് തന്നോട് ശത്രുതയുണ്ട്: ദിലീപിന്റെ ജാമ്യ ഹർജിയിൽ ലിബർട്ടി ബഷീറിനെതിരെയും പരാമർശങ്ങൾ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ ലിബര്‍ട്ടി ബഷീറിനെതിരെയും പരാമര്‍ശങ്ങള്‍. ‘ലിബര്‍ട്ടി ബഷീറിന് തന്നോട് ശത്രുതയുണ്ട്. അദ്ദേഹത്തിന്റെ തീയേറ്റര്‍ വ്യവസായം തകര്‍ത്തത് താനാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തന്നെ ഒന്നാം നമ്പര്‍ ശത്രുവായിട്ടാണ് ബഷീര്‍ കാണുന്നത്. അദ്ദേഹത്തിന് ഭരണകക്ഷിയിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ട്.

തന്നെ അന്വേഷണ സംഘം 13മണിക്കൂര്‍ ചോദ്യം ചെയ്തത് പുതിയ തീയേറ്റര്‍ സംഘടന നിലവില്‍ വരുന്നതിന്റെ തലേന്നാണ്’ എന്നുമാണ് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ലിബര്‍ട്ടി ബഷീറിനെതിരെ പറഞ്ഞിരിക്കുന്നത്. അഡ്വക്കേറ്റ് ബി രാമന്‍പിള്ള മുഖേനയാണ് ദിലീപ് ഹൈക്കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. സിനിമയിലെ ചിലര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും ശക്തരായ ആളുകളാണ് ഗൂഢാലോചനയ്ക്ക് പിന്നില്ലെന്നും ജാമ്യ ഹർജിയിൽ പരാമർശിക്കുന്നു. 51 പേജുള്ള ഹര്‍ജിയിയാണ് സമർപ്പിച്ചത്.

തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും ഇതിനായി അവര്‍ മാധ്യമങ്ങളെയും പോലീസിനെയും രാഷ്ട്രീയനേതാക്കളെയും സ്വാധീനിച്ചുവെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. ഇന്ന് ജാമ്യഹർജി പരി​ഗണിക്കാനായിരുന്നു തീരുമാനം. എന്നാൽ ജാമ്യ ഹർജി പരി​ഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

English summary
dileep bail application: aganist liberty basheer
topbanner topbanner

More News from this section

Subscribe by Email