topbanner
Tuesday November 21st, 2017 - 1:35:pm
topbanner
Breaking News

അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു

suvitha
അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. 60 ദിവസമായി താന്‍ ജയിലിലാണെന്നും അതു കൊണ്ട് തന്നെ സോപാധിക ജാമ്യം അനുവദിക്കണമെന്നുമാണ് ജാമ്യാപേക്ഷയിലെ ആവശ്യം. 

നടിയുടെ നഗ്ന ചിത്രം പകര്‍ത്തണമെന്നാവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും അന്വേഷണ സംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

അപ്രതീക്ഷിതമായിട്ടാണ് ദിലീപ് ജാമ്യാപേക്ഷയുമായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നില്ലെന്ന് രാവിലെ തന്നെ ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

 

Read more topics: actress, attack, dileep, bail, ankamali,
English summary
Dileep has been granted bail in Angamaly court
topbanner topbanner

More News from this section

Subscribe by Email