Friday September 21st, 2018 - 9:46:am
topbanner
Breaking News

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ദിലീപ്

ANJU NC
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ദിലീപ്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. പ്രതിയെന്ന നിലയില്‍ കേസിലെ പല പ്രധാന രേഖകളും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് കേസിന്റെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുമെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

14ന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദൃശ്യങ്ങള്‍ വേണമെന്ന ഹര്‍ജിയും ദിലീപ് നല്‍കിയിട്ടുണ്ട്. ഇരുഹര്‍ജികളും തിങ്കളാഴ്ച കോടതി പരിഗണിക്കും.

English summary
actress attack case: dileep moves to hicourt
topbanner

More News from this section

Subscribe by Email