Friday November 16th, 2018 - 7:34:am
topbanner

നടിയെ ആക്രമിച്ച കേസ്: ദിലീപടക്കമുള്ള പ്രതികള്‍ 14ന് ഹാജരാകണമെന്ന് നിര്‍ദേശം

Anju NC
നടിയെ ആക്രമിച്ച കേസ്: ദിലീപടക്കമുള്ള പ്രതികള്‍ 14ന് ഹാജരാകണമെന്ന് നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ദിലീപടക്കമുള്ള എല്ലാ പ്രതികളും ഈ മാസം 14ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി. ഇതിനായി ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് സമന്‍സ് അയക്കാനും കോടതി നിര്‍ദേശം നല്‍കി. കുറ്റപത്രം സ്വീകരിച്ചതോടെയാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചത്.

പ്രതികളെ വിളിച്ചു വരുത്തിയ ശേഷമാവും വിചാരണ നടപടികള്‍ക്കായി കുറ്റപത്രം എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറുക. വിചാരണ ഏത് കോടതിയില്‍ വേണമെന്ന് പ്രിന്‍സിപ്പന്‍ സെഷന്‍സ് ജഡ്ജി തീരുമാനിക്കും. ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണുള്ളത്. രണ്ട് പേരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

അങ്കമാലി കോടതിയില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ പലവിധ ആവശ്യങ്ങളുമായി ഹര്‍ജി സമര്‍പ്പിച്ചതാണ് കേസ് വിചാരണ വൈകിക്കാന്‍ ഇടയാക്കുന്നത്. അന്വേഷണസംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ രേഖകളും തെളിവുകളുമെല്ലാം ഇതിനോടകം എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിശോധിച്ച് കഴിഞ്ഞതായാണ് വിവരം.

English summary
actress attack case: all accused present court march 14
topbanner

More News from this section

Subscribe by Email