നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നാളെ തുടങ്ങും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. കേസിലെ മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടുണ്ട്. ദിലീപ് നാളെ ഹാജരാകില്ലെന്നാണ് റിപ്പോര്‍ട്ട്. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനും പ്രാരംഭ വാദത്തിനുമാണ് നാളെ തുടക്കമാകുക.
ഒന്നാം പ്രതി പള്‍സര്‍ സുനിയുള്‍പ്പടെ ആറുപേര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ ദിലീപ് അടക്കമുള്ള ഏഴുപ്രതികള്‍ ജാമ്യത്തിലാണുള്ളത്. അതേസമയം ദിലീപ് വിചാരണയ്ക്ക് നേരിട്ട് ഹാജരാകണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
പള്‍സര്‍ സുനി ദിലീപിനെതിരെ പരസ്യമായി പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ പ്രതികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടെന്ന് ദിലീപിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
അതേസമയം ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ലഭിക്കുവാന്‍ വേണ്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. രേഖകള്‍ ലഭിക്കുന്നതുവരെ കേസിന്റെ വിചാരണ നീട്ടിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.