topbanner
Thursday February 22nd, 2018 - 12:48:am
topbanner
Breaking News

ഹൈക്കോടതിയില്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും

rajani v
ഹൈക്കോടതിയില്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. മൂന്നാം തവണയാണ് ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നാകും ദിലീപിനായി അഡ്വ ബി രാമന്‍പിളള കോടതിയില്‍ വാദിക്കുക.

കേസുമായി ബന്ധപ്പെട്ടവരെയെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു കഴിഞ്ഞു. കൂടാതെ തെളിവെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 65 ദിവസമായി ജയിലില്‍ കഴിയുന്ന ദിലീപിന് ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെടും.

മാത്രമല്ല, അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂര്‍ അങ്കമാലി കോടതി നല്‍കിയ അനുമതിയില്‍ എല്ലാ നിര്‍ദേശങ്ങളും ഉപാധികളും ദിലീപ് പാലിച്ചതായും പ്രതിഭാഗം ചൂണ്ടിക്കാട്ടും. എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ശക്തമായ വാദങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നിരത്തും.

English summary
actress attack case today dileep bail application highcourt
topbanner

More News from this section

Subscribe by Email