Thursday September 20th, 2018 - 4:07:am
topbanner
Breaking News

രാജി പിന്‍വലിക്കില്ലെന്ന് രചന നാരായണ്‍കുട്ടി; ദിലീപിനുവേണ്ടി വിചാരണ വൈകിപ്പിക്കാന്‍ നീക്കം

NewsDesk
രാജി പിന്‍വലിക്കില്ലെന്ന് രചന നാരായണ്‍കുട്ടി; ദിലീപിനുവേണ്ടി വിചാരണ വൈകിപ്പിക്കാന്‍ നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ മുഖ്യപ്രതി ദിലീപിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായാണ് നടിയുടെ കേസില്‍ കക്ഷിചേരാന്‍ രണ്ടു നടിമാര്‍ ഹര്‍ജി നല്‍കിയതെന്നാണ് വിവരം.

വിചാരണ വൈകിപ്പിക്കാന്‍ പലതരത്തിലുള്ള ഹര്‍ജികള്‍ നല്‍കുന്നതിനെതിരെ നേരത്തെ കോടതി വിമര്‍ശിച്ചിരുന്നു. നടിയുടെ കേസില്‍ കക്ഷിചേരാനായി ഹണി റോസും, രചന നാരായണന്‍ കുട്ടിയും നല്‍കിയ ഹര്‍ജികള്‍ പിന്‍വലിക്കില്ലെന്ന് അറിയിച്ചു.

തങ്ങള്‍ കൊടുത്ത ഹര്‍ജിയില്‍ വന്ന വീഴ്ച ഒരു അഭിഭാഷകന്റെ സഹാത്തോടെ തിരുത്തുമെന്ന് രചന നാരായണന്‍കുട്ടി പറഞ്ഞു. ഹര്‍ജിയില്‍ സുഹൃത്തിന് എതിരായി വന്ന ഭാഗം നീക്കും. ഹര്‍ജി പിന്‍വലിക്കില്ല. ആക്രമിക്കപ്പെട്ട നടിയുമായി ചര്‍ച്ച ചെയ്യാതിരുന്നതാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച. 32 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള അഭിഭാഷകനാണ് നടിക്കുവേണ്ടി ഹാജരാകുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് രചന പറഞ്ഞു.

Read more topics: Actress, case, Rachana, Honey Rose
English summary
Actress attack case: Rachana, Honey Rose to join as parties
topbanner

More News from this section

Subscribe by Email