Friday May 24th, 2019 - 5:11:pm
topbanner
topbanner

ഷൂട്ടിങ്ങിലേക്ക് മടങ്ങിവരുന്ന നടിയെ ക്യാമറകളുമായി ബുദ്ധിമുട്ടിക്കരുതെന്ന് പൃഥ്വിരാജ്

NewsDesk
ഷൂട്ടിങ്ങിലേക്ക് മടങ്ങിവരുന്ന നടിയെ ക്യാമറകളുമായി ബുദ്ധിമുട്ടിക്കരുതെന്ന് പൃഥ്വിരാജ്

കൊച്ചി: ഓടുന്ന വാഹനത്തില്‍ അതിക്രമത്തിന് ഇരയായ യുവനടി ദിവങ്ങള്‍ക്കുള്ളില്‍തന്നെ അഭിനയ രംഗത്തേക്ക് മടങ്ങവെ സഹപ്രവര്‍ത്തകയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന അഭ്യര്‍ഥനയുമായി ചലച്ചിത്ര താരം പൃഥ്വിരാജ്.

മാധ്യമങ്ങളോടാണ് പൃഥ്വിയുടെ അഭ്യര്‍ഥന. സഹപ്രവര്‍ത്തകയ്ക്കായി സംസാരിക്കേണ്ടത് തന്റെ ചുമതലയാണെന്ന മുഖവുരയോടെയാണ് പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയത്. നടിക്കു മാധ്യമങ്ങളോട് സംസാരിക്കണമെന്ന് തോന്നുമ്പോള്‍ അവര്‍ സംസാരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

നരത്തെ, നടിയും പൃഥ്വിരാജും ഒരുമിച്ച് ഇന്നു രാവിലെ 10.30ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്നു നടക്കാനിരിക്കെ, പിന്നീട് മാധ്യമങ്ങള കാണുന്നതാണ് ഉചിതമെന്ന പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. എന്നാല്‍, നേരത്തെ അറിയിച്ചിരുന്നതനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയതിനെ തുടര്‍ന്നാണ് പൃഥ്വിരാജ് മാധ്യമങ്ങളെ കണ്ടത്.

Read more topics: actress, case, prithviraj, press
English summary
actress attack case; prithviraj meets the press
topbanner

More News from this section

Subscribe by Email