കൊല്ലം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും എം.എല്‍.എയുമായ മുകേഷിന്റെ മൊഴിയെടുത്തു. കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാറിനെ കുറച്ചുള്ള വിവരങ്ങള്‍ പൊലീസ് ചോദിച്ചതായി മുകേഷ് പറഞ്ഞു. നേരത്ത, പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു.രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ആണ് മുകേഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.
അന്‍വര്‍ സാദത്തിന്റേയും പിടി തോമസ് എംഎല്‍എയുടേയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് ആദ്യമേ അറിയിച്ചിരുന്നുവെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായാണ് മുകേഷിന്റെ മൊഴിയും രേഖപ്പെടുത്തിയത്.
എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരുടെ മൊഴി എടുത്തത്. മുകേഷിന്റെ മുന്‍ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുകേഷില്‍ നിന്ന് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്.