Saturday September 22nd, 2018 - 6:42:pm
topbanner

ദിലീപിനെതിരെയാ കുറ്റപത്രം അടുത്തമാസം ഏഴിന്; കേസില്‍ 15 പ്രതികള്‍

rajani v
ദിലീപിനെതിരെയാ കുറ്റപത്രം അടുത്തമാസം ഏഴിന്; കേസില്‍ 15 പ്രതികള്‍

നടിയെ ആക്രമിച്ചക്കേസില്‍ അടുത്തമാസം ഏഴിനകം പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറാകുന്നു. കേസില്‍ നാലുതവണ ദിലീപ് കോടതിയെ സമീപിച്ചപ്പോള്‍ അവസാനം കിട്ടിയ ഉറപ്പ് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം നല്‍കാം എന്നതായിരുന്നു. ഇതോടെ ദിലീപിന്റെ ഈ പഴുതും അടയ്ക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതോടൊപ്പം പോലീസ് സാക്ഷിപട്ടിക തയാറാക്കി തുടങ്ങി എന്നും പറയുന്നു. ദിലീപുമായി ബന്ധപ്പെട്ട ഫോണ്‍ വിളികളുടെ അടിസ്ഥാനത്തിലുള്ള തെളിവുകളായിരിക്കും പോലീസ് നിരത്തുക എന്നു സൂചനയുണ്ട്. ഇതില്‍ തന്നെ രമ്യ നമ്ബീശന്റെ വീട്ടിലെ ലാന്‍ ഫോണിലേയ്ക്കു ദിലീപ് വിളിച്ചത് ഏറെ നിര്‍ണ്ണായകമാകും.

അതുകൊണ്ടു തന്നെ രമ്യയെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട് എന്നു പറയുന്നു. മിമിക്രിയെ വിമര്‍ശിച്ച തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കി എന്ന അനുപ് ചന്ദ്രന്റെ മൊഴിയും നിര്‍ണ്ണായകമാകും. അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ അഡ്വ. രാജു ജോസഫ്, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, പര്‍സറിന് ദിലീപിനെ വിളിക്കാന്‍ സഹായിച്ച പോലീസുകാരന്‍ തുടങ്ങിയ ആരേ എങ്കിലും ഒരാളെ മാപ്പു സാക്ഷിയാക്കും എന്നും പറയുന്നു.

ദിലീപിനെ കൂടാതെ കാവ്യ, നാദിര്‍ഷ എന്നിവരേ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തും എന്നു പറയുന്നു.ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ വാദം ദുര്‍ബലമാകും അതിനു വേണ്ടിയാണു തൊണ്ടിമുതല്‍ ഒളിപ്പിച്ചിരിക്കുന്നത് എന്നാണു പോലീസിന്റെ വിലയിരുത്തല്‍. കാവ്യയും നാദിര്‍ഷയും അടക്കം കേസില്‍ 15 പ്രതികള്‍ ഉണ്ടാകാനാണു സാധ്യത.

 

English summary
actress attack case next month kuttapathram
topbanner

More News from this section

Subscribe by Email