Tuesday November 13th, 2018 - 6:05:am
topbanner

നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തു

rajani v
നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തു

കോഴിക്കോട് : ആക്രമണത്തിന് ഇരയായ നടിയുടെ പേര് ചാനലിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. ജോര്‍ജിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കുന്നമംഗലം ജുഡീജ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരുന്നത്.

സ്വകാര്യ ചാനലില്‍ 2017 ജൂലൈ 14 നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ജോര്‍ജ് പീഡനത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ചൂണ്ടക്കാട്ടി പൊതുപ്രവര്‍ത്തകനായ എറണാകുളം കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പോലീസിന് പരാതി നല്‍കിയിരുന്നത്.

English summary
actress attack case kozhikode police pc george
topbanner

More News from this section

Subscribe by Email