Thursday February 21st, 2019 - 11:52:pm
topbanner

ദിലീപിനെതിരായ മുഖ്യ സാക്ഷിയെ മൊഴി മാറ്റിച്ചത് പ്രമുഖ അഭിഭാഷകന്‍

NewsDesk
ദിലീപിനെതിരായ മുഖ്യ സാക്ഷിയെ മൊഴി മാറ്റിച്ചത് പ്രമുഖ അഭിഭാഷകന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ മൊഴി നല്‍കിയ മുഖ്യ സാക്ഷിയെ മൊഴി മാറ്റിച്ചതിന് പിന്നില്‍ കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനെന്ന് സൂചന.

മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കുന്നതിന് മുമ്പ് അഭിഭാഷകനും സാക്ഷിയും ആലപ്പുഴയില്‍ ഒരുമിച്ചുണ്ടായിരുന്നതായി അന്വേഷണസംഘത്തിന് വിവരം കിട്ടി.

ദിലീപിന് വേണ്ടിയാണ് അഭിഭാഷകന്റെ ഇടപെടലെന്നാണ് സൂചന. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒപ്പമുണ്ടായിരുന്നതായി വ്യക്തമായത്.

കീഴടങ്ങുന്നതിന് മുമ്പ് പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയിരുന്നെന്നും, ദിലീപിനെയും കാവ്യ മാധവനെയും അന്വേഷിക്കുകയും ചെയ്തിരുന്നു എന്നാണ് ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. കീഴടങ്ങുന്നതിന് മുമ്പ് പള്‍സര്‍ സുനിയും വിജേഷും ലക്ഷ്യയില്‍ ബൈക്കില്‍ വന്നിരുന്നതായും അവിടെയെത്തി കാവ്യമാധവനെയും ദിലീപിനെയും അന്വേഷിച്ചു. ഇരുവരും ആലുവയിലാണെന്ന് പറഞ്ഞപ്പോള്‍, ഇവര്‍ മടങ്ങിപ്പോയി എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

നേരത്തെ ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിലും, താന്‍ ലക്ഷ്യയില്‍ വന്നിരുന്നെന്നും, എന്നാല്‍ ദിലീപ് അവിടെ ഇല്ല എന്നറിഞ്ഞതിനെ തുടര്‍ന്ന് മടങ്ങിപ്പോയ കാര്യം സൂചിപ്പിച്ചിരുന്നു.

അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്തിരുന്നു. കാവ്യമാധവന്റെ ഡ്രൈവറുടെ ഫോണില്‍ നിന്ന് കേസിലെ പ്രധാനപ്പെട്ട സാക്ഷിയെ 41 തവണ ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് ഇയാള്‍ മൊഴിമാറ്റാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. ദിലീപിനെയും പള്‍സര്‍ സുനിയെയും ബന്ധിപ്പിക്കുന്ന മുഖ്യ തെളിവായാണ് സാക്ഷിയുടെ മൊഴിയെ പൊലീസ് കണ്ടിരുന്നത്. ഈ മൊഴിയാണ് മാറ്റിയത്. മജിസ്ട്രേറ്റിന് മുന്നില്‍ കൊടുത്ത മൊഴിയുടെ പകര്‍പ്പ് ലഭിച്ചപ്പോഴാണ് മൊഴി മാറ്റിയ വിവരം പോലീസ് അറിയുന്നത്.

Viral News

Read more topics: Actress,case, witness
English summary
Actress attack case: Key witness turns hostile
topbanner

More News from this section

Subscribe by Email