Monday September 24th, 2018 - 11:04:pm
topbanner

കേസില്‍ സർക്കാർ അഭിഭാഷകനെ മാറ്റണ്ടെന്ന് ആക്രമണത്തിനിരയായ നടി

RA
കേസില്‍ സർക്കാർ അഭിഭാഷകനെ മാറ്റണ്ടെന്ന് ആക്രമണത്തിനിരയായ നടി

കൊച്ചി: നടി ആക്രമിക്കപ്പെട്ടക്കേസിൽ നിലവില്‍ അഭിഭാഷകനെ മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ നടിയുമായി ആലോചിച്ചശേഷമാണ് അഭിഭാഷകനെ തിരഞ്ഞെടുത്തതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അതേസമയം 

അക്രമിക്കപ്പെട്ട നടിക്കുവേണ്ടി എ.എം.എം.എയുടെ വനിതാഭാരവാഹികളായ നടിമാരായ രചന നാരായണന്‍ കുട്ടിയും ഹണി റോസും കേസില്‍ കക്ഷി ചേരുമെന്ന് അറിയിച്ചിരുന്നു.

കൂടാതെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹണി റോസിന്റെയും രചനാ നാരായണന്‍കുട്ടിയുടെയും ഈ ആവശ്യം ആക്രമണത്തിനിരയായ നടി ശക്തമായി എതിര്‍ത്തു. കേസില്‍ ആരുടെയും പിന്തുണ ആവശ്യമില്ലെന്ന് നടി തുറന്നടിച്ചു. മാത്രമല്ല അമ്മയിലെ നടിമാരുടെ ആവശ്യം സര്‍ക്കാരും എതിര്‍ത്തു.

കേസിലെ വിചാരണ തുടങ്ങാനിരിക്കെയാണ് നടിമാര്‍ ആവശ്യവുമായി മുന്നോട്ടെത്തിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് അമ്മയുടെ സഹായം വേണ്ടെന്നും കേസ് താന്‍ ഒറ്റയ്ക്ക് നടത്തുമെന്നും ആക്രമണത്തിനിരയായ നടി പറഞ്ഞു.

Read more topics: actress, attack case, highcourt
English summary
actress attack case highcourt
topbanner

More News from this section

Subscribe by Email