topbanner
Monday September 25th, 2017 - 1:20:pm
topbanner

ദിലീപിനെതിരെ കൃത്യമായ തെളിവ്; അക്രമം ക്രൂരം; ദിലീപ് കൂടുതല്‍ കാലം ജയിലിലേക്ക്

NewsDesk
ദിലീപിനെതിരെ കൃത്യമായ തെളിവ്; അക്രമം ക്രൂരം; ദിലീപ് കൂടുതല്‍ കാലം ജയിലിലേക്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഞെട്ടിക്കുന്നത്.

പോലീസ് സമര്‍പ്പിച്ച തെളിവുകളില്‍ കോടതി പൂര്‍ണ തൃപ്തിയാണ് പ്രകടിപ്പിച്ചത്. കേസ് ഡയറി വിശദമായി പരിശോധിച്ച കോടതി, പത്തു പേജുള്ള വിധിന്യായമാണ് വായിച്ചത്.

അപൂര്‍വമായ കേസാണിതെന്നും ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവുകളുണ്ടാകാറില്ല. അതിനാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടായിരുന്നു ജാമ്യാപേക്ഷ തള്ളാനുള്ള ഹൈക്കോടതിയുടെ തീരുമാനം.

കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്ന വാദവും കോടതി അംഗീകരിച്ചു. ഉന്നതന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും പരിഗണിച്ചായിരുന്നു കോടതി വിധി. പ്രോസിക്യൂഷന്‍ ഉന്നയിച്ച ശാസ്ത്രീയ തെളിവുകളും കോടതി ഗൗരവത്തിലെടുത്തു.19 ശാസ്ത്രീയ തെളിവുകളാണ് പോലീസ് സമര്‍പ്പിച്ചത്.

ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കുന്ന കൃത്യമായ സാഹചര്യ തെളിവുകളുണ്ട്. ഒളിവിലുള്ള ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. കേസിലുള്‍പ്പെട്ട അഭിഭാഷകനെ വിശദമായി ചോദ്യം ചെയ്യണം. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനായിട്ടില്ല. സ്ത്രീക്കെതിരെ ക്രൂരമായ കുറ്റകൃത്യം നടന്നു.

ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ ഇരയുടെ ജീവനുപോലും ഭീഷണി. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കാനാകില്ല. വളരെ ആസൂത്രിതമായി നടപ്പാക്കിയ സവിശേഷമായൊരു കേസാണിത്.

കൃത്യം ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും സൂക്ഷ്മമായ നടപടികളാണെടുത്തത്. വ്യക്തിവിരോധത്തില്‍നിന്ന് ഒരു സ്ത്രീക്കെതിരെയുണ്ടായ അതിക്രൂരമായ സംഭവമാണിത്.

ചലച്ചിത്ര രംഗത്തെ ഉന്നതനാണ് ദിലീപ്. ചലച്ചിത്രരംഗത്തുനിന്നുള്ള സാക്ഷികളാണ് കേസിലധികവും. ജാമ്യമനുവദിച്ചാല്‍ അവരെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

മൊബൈലും മെമ്മറി കാര്‍ഡും പുറത്തുപോയാല്‍ പ്രത്യാഘാതം വലുതാകും. പ്രതിയുടെ ഉദ്ദേശ്യലക്ഷ്യം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു.

Read more topics: actress, attack, dileep
English summary
actress attack case; high court against dileep
topbanner topbanner

More News from this section

Subscribe by Email