Monday November 19th, 2018 - 2:17:am
topbanner

നടിയെ ആക്രമിച്ച കേസ് ; വിചാരണയ്ക്ക് പ്രത്യേക കോടതിയാകാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

suji
നടിയെ ആക്രമിച്ച കേസ് ; വിചാരണയ്ക്ക് പ്രത്യേക കോടതിയാകാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതിയാകാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിക്കുന്നതാണ് അഭികാമ്യം. അതിവേഗ വിചാരണ വേണമെന്നും കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. വിചാരണ തടസ്സപ്പെടുത്താന്‍ പ്രതി ദിലീപ് ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നടിയുടെ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

വനിതാ ജഡ്ജി വേണമെന്ന ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിമാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സെഷന്‍സ് കോടതി ആവശ്യം നിരസിച്ചത്. സംഭവ ദിവസം ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ നേരിട്ട ക്രൂരമായ അനുഭവം ഒരു വനിതാ ജഡ്ജിയോട് മാത്രം വിവരിക്കാന്‍ കഴിയുന്നതാണെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി .

 

English summary
actress attack case govt support special court trial
topbanner

More News from this section

Subscribe by Email