topbanner
Tuesday September 19th, 2017 - 6:51:pm
topbanner

നടിയെ തട്ടിക്കൊട്ടുപോയ കേസില്‍ നാലാമന്‍ അറസ്റ്റില്‍

rajani
നടിയെ തട്ടിക്കൊട്ടുപോയ കേസില്‍ നാലാമന്‍ അറസ്റ്റില്‍

കോട്ടയം: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് വ്യാജതിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് സിംകാര്‍ഡ് എടുത്തു നല്‍കിയ കേസിലെ മുഖ്യ പ്രതിയും പോലീസ് പിടിയിലായി. ഇതോടെ ഈ കേസിലെ നാലു പ്രതികളും പിടിയിലായി.വൈക്കം ഉദയനാപുരം കാലക്കോടത്ത് കെ.ജി മാര്‍ട്ടിന്‍(52)നെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.

ഇയാള്‍ കോട്ടയം തിരുനക്കര ചിറയില്‍പാടത്ത് പുതിയാപറമ്പില്‍ വീട്ടില്‍ വാടയ്ക്ക് താമസിച്ചു വരുകയാണിപ്പോള്‍. ശനിയാഴ്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് മാര്‍ട്ടിന്‍. കേസിലെ രണ്ടാം പ്രതി പാലാ ചെത്തിമറ്റം കാനാട്ട് മോന്‍സി സ്‌കറിയ (46), മൂന്നാം പ്രതിയും ആലപ്പുഴ സ്വദേശിനിയും ഇപ്പോള്‍ എറണാകുളം ഇളകുളം ഉഷസില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ പള്‍സര്‍ സുനിയുടെ സുഹൃത്ത് ഷൈനി തോമസ് (35) എന്നിവരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിനും മറ്റുമായി പള്‍സര്‍ സുനി ഉപയോഗിച്ച സിം കാര്‍ഡുകളില്‍ ഒരെണ്ണം കോട്ടയം സ്വദേശിയുടെതാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു.

ഇതേ തുടര്‍ന്ന് സുനിയെ വെള്ളിയാഴ്ച കോട്ടയത്ത് എത്തിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുനിയെ രണ്ടു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതികളെ ഒന്നെന്നായി അറസ്റ്റ് ചെയ്തത്.2016 ഡിസംബറില്‍ തിരുനക്കരയിലെ ബസ് സ്റ്റാന്‍ഡിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നിന്ന് ദീപക് എന്നയാളുടെ പേരിലാണ് സിം കാര്‍ഡ് എടുത്തത്.

കാഞ്ഞിരം സ്വദേശി ദീപക് കെ സബ്സീന എന്നയാള്‍ ജോലി സംബന്ധമായ കാര്യത്തിനായി ഐഡി കാര്‍ഡിന്റെ കോപ്പി കോട്ടയത്തെ സ്റ്റെല്ലാ പ്ലേസ്മന്റ് എന്ന സ്ഥാപനത്തിന് നല്കിയിരുന്നു. ഈ സ്ഥാപനം നടത്തിയിരുന്നത് മാര്‍ട്ടിന്‍ ആയിരുന്നു. മാര്‍ട്ടിന്‍ മോന്‍സ് സ്‌കറിയ, ഷൈനി തോമസ് എന്നിവര്‍ ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയാണ്. എറണാകുളത്തുള്ള മറ്റൊരു ബ്രോക്കറുടെ കച്ചവടം തകര്‍ക്കാനായി ദീപക്കിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച് തിരുനക്കരയിലെ മൊബൈല്‍ കടയില്‍ നിന്ന് ഒരു സിം കാര്‍ഡ് ഇവര്‍ സംഘടിപ്പിച്ചു.

ദീപക്കിന്റെ ഐഡി കാര്‍ഡില്‍ മറ്റൊരാളുടെ ഫോട്ടോ പതിച്ചാണ് സിം കാര്‍ഡ് സംഘടിപ്പിച്ചത്. ഇതുപയോഗിച്ച് എറണാകുളത്തെ ബ്രോക്കറുടെ കച്ചവടം അട്ടിമറിച്ചു. അതിനു ശേഷം സിം കാര്‍ഡ് ഷൈനിയുടെ കൈവശമായിരുന്നു. പള്‍സര്‍ സുനി ഷൈനിയുടെ കടവന്ത്രയിലെ താമസസ്ഥലത്തെ നിത്യ സന്ദര്‍ശകനായിരുന്നു. അങ്ങനെയാണ് സിം കാര്‍ഡ് പള്‍സര്‍ സുനി കൈവശപ്പെടുത്തിയത്. നടിയെ ആക്രമിക്കുന്നതിനു മൂന്നുമാസം മുമ്പുതന്നെ സിംകാര്‍ഡ് സുനിയുടെ കൈവശമുണ്ടായിരുന്നു. വ്യാജരേഖ ചമച്ചതിനും ഗൂഢാലോചനയ്ക്കുമാണ് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തത്.

2014ല്‍ ഏറ്റുമാനൂര്‍ - പാലാ റോഡില്‍ ബസില്‍ പണവുമായി പോവുകയായിരുന്ന മാര്‍വാഡിയുടെ മുഖത്ത് കുരുമുളകു പൊടി സ്പ്രേ ചെയ്ത് പണം തട്ടിയ കേസിലും സുനി പ്രതിയാണ്. സിം നല്കിയ കട ഉടമ മരണപ്പെട്ടതിനെ തുടര്‍ന്ന് സിം നല്കിയ ആളെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ട് ഉണ്ടായി ഇതോടെ മൊബൈല്‍ സിം കമ്പനിയുടെ സഹായം തേടുകയായിരുന്നു.തുടര്‍ന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് സിം നേടിയെന്ന് കണ്ടെത്തിയിരിക്കുന്നത്.
സുനി അറസ്റ്റിലായതോടെയാണ് സിം കാര്‍ഡ് വ്യാജ രേഖ ചമച്ച് സ്വന്തമാക്കിയതാണെന്ന് വ്യക്തമായത്.

 

English summary
actress attack case fourth accused arrest
topbanner topbanner

More News from this section

Subscribe by Email