Monday October 22nd, 2018 - 7:07:am
topbanner
Breaking News

നടിയെ ആക്രമിച്ചക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

rajani v
നടിയെ ആക്രമിച്ചക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.

സംസ്ഥാന പൊലീസ് അന്വേഷണം പക്ഷപാതപരമായിരുന്നെന്നും പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തിരിക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെ കാര്യമായ തെളിവുകളില്ല.

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. സി.ബി.ഐ അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂ. അതുകൊണ്ട് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട ചില ഹര്‍ജികള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതി വേണമെന്നാവശ്യപ്പെട്ടു കൊണ്ട് നടിയടക്കമുള്ളവര്‍ ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ വിധി 18ാം തീയതി വരികയാണ്. അങ്ങനെ വന്നാല്‍ 18ന് ശേഷം തന്നെ കേസ് വിചാരണ നടപടിയിലേക്ക് പോകാന്‍ കോടതി നിര്‍ദേശിക്കും. ഈ സാഹചര്യത്തില്‍ വിചാരണ നടക്കുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ദിലീപിന്റെ നീക്കം.

 

Read more topics: actress, attack case, dileep harji
English summary
actress attack case dileep harji
topbanner

More News from this section

Subscribe by Email