Tuesday June 19th, 2018 - 12:34:pm
topbanner
Breaking News

നടി ആക്രമിക്കപ്പെട്ട കേസ് കോടതി ഇന്ന് പരിഗണിക്കും; ദിലീപ് ഉള്‍പ്പെടെയുള്ള 12 പ്രതികളോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശം  

rajani v
നടി ആക്രമിക്കപ്പെട്ട കേസ് കോടതി ഇന്ന് പരിഗണിക്കും; ദിലീപ് ഉള്‍പ്പെടെയുള്ള 12 പ്രതികളോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശം   

നടി ആക്രമിക്കപ്പെട്ട കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ഉള്‍പ്പെടെയുളള 12 പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സെഷന്‍സ് കേസ് കോടതി പരിഗണിക്കുന്നത്.

എന്നാല്‍ ദിലീപ് ഇന്ന് ഹാജരായേക്കില്ല. പകരം അവധി അപേക്ഷ നല്‍കിയേക്കും. ഏത് കോടതിയില്‍ എന്ന് വിചാരണ തുടങ്ങണമെന്ന് സെഷന്‍സ് കോടതിയാണ് തീരുമാനമെടുക്കുക. മുഴുവന്‍ പ്രതികളുടെയും അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷമാകും സെഷന്‍സ് കോടതിയുടെ തീരുമാനം.

അതിനിടെ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 21ന് പരിഗണിക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കാന്‍ പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജിയും ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ കൂടി വിധി പറഞ്ഞ ശേഷമാകും വിചാരണക്കോടതിയില്‍ നടപടികള്‍ തുടങ്ങുക.

 

Read more topics: actress attack, case, dileep court
English summary
actress attack case dileep court

More News from this section

Subscribe by Email