Sunday September 23rd, 2018 - 3:55:pm
topbanner

ദിലീപിന് ജാമ്യം ലഭിച്ച നടപടിയില്‍ പ്രതികരിക്കാതെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ

rajani v
ദിലീപിന് ജാമ്യം ലഭിച്ച നടപടിയില്‍ പ്രതികരിക്കാതെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം നല്‍കിയ കോടതി നടപടികളെക്കുറിച്ച് പ്രതികരിക്കാതെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ.കോടതി നടപടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞപ്പോള്‍ മറുപടി ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്നായിരുന്നു. കോടതി ഉത്തരവ് വന്നതിന് ശേഷം പ്രതികരിക്കാം.

അതേസമയം അന്വേഷണം വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 85 ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം ഇന്നാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേല്‍ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.

അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ജാമ്യം. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നാണ് കോടതിയുടെ നിലപാട്. ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്.

English summary
actress attack case dileep bail lokanath behara not respond
topbanner

More News from this section

Subscribe by Email