Sunday July 22nd, 2018 - 6:08:pm
topbanner
Breaking News

കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് റദ്ദാക്കുന്നതിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കും

rajani v
കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് റദ്ദാക്കുന്നതിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് റദ്ദാക്കുന്നതിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കും.സി.ആര്‍.പി.സി 482 വകുപ്പ് പ്രകാരം കോടതിയെ സമീപിക്കാനാണ് തീരുമാനം.ദിലീപിനെ നേരിട്ട് കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകള്‍ ഒന്നും തന്നെ അന്വേഷണ സംഘത്തിന്റെ പക്കല്‍ ഇല്ലന്നും അത് കൊണ്ടു തന്നെ മേല്‍ക്കോടതികളെ സമീപിച്ചാല്‍ കേസ് റദ്ദാക്കുമെന്നുമാണ് ദിലീപിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ഈ അപകടം മുന്നില്‍ കണ്ടാണ് കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ കൊടുക്കുമെന്ന് പറഞ്ഞ അന്വേഷണ സംഘം കുറ്റപത്രം നല്‍കാതെ കേസ് വലിച്ചു നീട്ടുന്നതെന്നാണ് ദിലീപ് വിഭാഗം കരുതുന്നത്.ഗുരുതരമായ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടും തന്റെ താരമൂല്യത്തിന് തിരിച്ചടി നേരിടാത്തതും വലിയ രൂപത്തില്‍ 'രാമലീല'യിലൂടെ താരമൂല്യം കുതിച്ചുയര്‍ന്നതും ദിലീപിന് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.പുലിമുരുകന് ശേഷം കേരളത്തില്‍ അന്‍പത് കോടി ക്ലബിലെത്തുന്ന സിനിമയായി രാമലീല കുതിച്ചു കൊണ്ടിരിക്കുകയാണ്.

 

Read more topics: actress, attack case, dileep
English summary
actress attack case dileep court kuttapathram
topbanner

More News from this section

Subscribe by Email