Saturday November 17th, 2018 - 2:26:pm
topbanner

കക്ഷി ചേര്‍ന്നതിനെതിരെ ആക്രമണത്തിനിരയായ നടി : ഹ​ര്‍​ജി എ​എം​എം​എ പി​ന്‍​വ​ലി​ച്ചു

NewsDesk
കക്ഷി ചേര്‍ന്നതിനെതിരെ ആക്രമണത്തിനിരയായ നടി : ഹ​ര്‍​ജി എ​എം​എം​എ പി​ന്‍​വ​ലി​ച്ചു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി എ​എം​എം​എ പി​ന്‍​വ​ലി​ച്ചു. നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണിറോസും കക്ഷി ചേരുന്നതിനെ എതിർത്ത് ആക്രമണത്തെ അതിജീവിച്ച നടി രംഗത്ത് വന്നിരുന്നു. താ​ന്‍ ഇ​പ്പോ​ള്‍ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മ​ല്ലെ​ന്നും കേ​സ് ന​ട​ത്താ​ന്‍ ആ​രു​ടേ​യും സ​ഹാ​യം വേ​ണ്ടെ​ന്നും ന​ടി ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

കേ​സ് ന​ട​ത്തി​പ്പി​ന് 25 വ​ര്‍​ഷം പ​രി​ച​യ​സ​ന്പ​ത്തു​ള്ള അ​ഭി​ഭാ​ഷ​ക​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് എ​എം​എം​എ അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യും സ്വീ​ക​രി​ച്ച​ത്. സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്കാ​യി നി​യോ​ഗി​ച്ച​ത് ത​ന്നോ​ട് ആ​ലോ​ചി​ച്ചാ​ണെ​ന്നും ന​ടി കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

അതേസമയം ആക്രമണത്തിനിരയായ നടിയോട് ആലോചിച്ച ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടറെ തീരുമാനിച്ചതെന്നും അതിനാല്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്രമണത്തിനിരയായ നടി ഇപ്പോള്‍ താരസംഘടനയുടെ ഭാഗമല്ല. പിന്നെയെന്തിനാണ് അവര്‍ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചിരുന്നു.

Read more topics: amma, members, joining, against, actress
English summary
actress attack case amma executive
topbanner

More News from this section

Subscribe by Email