Wednesday September 19th, 2018 - 10:24:pm
topbanner
Breaking News

പൾസർ സുനി ദിലീപുമായി അടുപ്പമുള്ള വക്കിലുമായി രഹസ്യ ചർച്ച: സുനിയുടെ വക്കാലത്ത് അഡ്വ. ആളൂര്‍ ഒഴിയുന്നു: ദിലീപിനെ കേസില്‍ നിന്നും ഊരിയെടുക്കാനുളള നീക്കം സജീവം

NewsDesk
പൾസർ സുനി ദിലീപുമായി അടുപ്പമുള്ള വക്കിലുമായി രഹസ്യ ചർച്ച:  സുനിയുടെ വക്കാലത്ത് അഡ്വ. ആളൂര്‍ ഒഴിയുന്നു: ദിലീപിനെ കേസില്‍ നിന്നും ഊരിയെടുക്കാനുളള നീക്കം സജീവം

അഡ്വ. ആളൂര്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിയുന്നു. ദിലീപ് ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണം അവശ്യപെട്ട് ഹര്‍ജി ഫയല്‍ ചെയ്ത് ജൂലൈ 4ന് വിധി പറയാന്‍ ഇരിക്കുന്ന സാഹചര്യത്തിലുളള നീക്കം വളരെ പ്രധാന്യത്തോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ദിലീപുമായി സുഹൃത്തുക്കളായ നാദിര്‍ഷ, സിദ്ദിഖ് എന്നിവരുമായി ഏറെ അടുപ്പമുള്ള എറണാകുളം ബാര്‍ അസോസിയേഷനിലെ അഡ്വ. നവാസ് പള്‍സര്‍ സുനിയുമായി ഇന്ന് രഹസ്യ ചര്‍ച്ച നടത്തിയിരുന്നു.

പള്‍സര്‍ സുനിയുടെ വക്കാലത്ത് ഇല്ലാതെയും ആളൂരിന്റെ സമ്മതം ഇല്ലാതെയുമായിരുന്നു രഹസ്യ ചര്‍ച്ച. അഡ്വ. നവാസ് ആലുവക്കാരനുമാണ്. ആളൂരിന്റെ സ്റ്റാഫിനോട് മോശമായി പെരുമാറിയതിന് അഡ്വ. നവാസിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ കേസും നിലവിലുണ്ട്.

മുതിര്‍ന്ന നടിയുയുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ സുനിയെ കൊണ്ടുവന്നപ്പോള്‍ ആയിരുന്നു ഈ രഹസ്യ ചര്‍ച്ച.

ആളൂരിനെ പള്‍സര്‍ സുനിയുടെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള ദിലീപിന്റെ ഗൂഡാലോചനയാണ് ഇതിനു പിന്നിലെന്ന് സൂചനയുണ്ട്. ദിലീപിന്റെ അടുത്ത വക്കിലന്മാര്‍ പള്‍സര്‍ സുനിയുമായി രഹസ്യ ചര്‍ച്ച നടത്തുമെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അത് ശരി വെക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ദിലീപുമായി അടുപ്പമുള്ള സിനിമാക്കാര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞ് ദിലീപിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഡ്വ. ആളൂരിനെ സ്വാധീനം ചെലുത്തുന്നതായും സൂചനയുണ്ട്.

ആളൂര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞാല്‍ കേസ് ഫയല്‍ കൊടുക്കുന്നതോടൊപ്പം പള്‍സര്‍ സുനിയും നടിയുമായുള്ള ദൃശ്യങ്ങള്‍ കാണാനുള്ള സാഹചര്യവും പുതിയ വക്കിലിന് കിട്ടും. നേരത്തെ കേസിലെ പ്രതിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ ഇതിനോടകം ആളൂരിനെ സമീപിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

ആളൂര്‍ മാര്‍ട്ടിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ സാധ്യതയും നിലവിലുണ്ട്. ആളൂര്‍ പള്‍സര്‍ സുനിയുടെ കേസ് നടത്തിയാല്‍ ദിലീപിനെ അത് ബാധിക്കുമെന്നതും, സി.ബി.ഐ അന്വേഷണത്തെ ഗവണ്മെന്റ് ശക്തമായി എതിര്‍ക്കുകയും ചെയ്തതുകൊണ്ടുമാകാം ഇങ്ങനൊരു നീക്കം ദിലീപ് നടത്തുന്നത്.

സുനിക്ക് പണം ഓഫര്‍ ചെയ്തതാണോ ഇത്തരത്തില്‍ ഒരു നീക്കം നടക്കുന്നത് എന്ന സംശയവും ഉയരുന്നുണ്ട്. പള്‍സര്‍ സുനി തന്റെ അഭിഭാഷകനായ അഡ്വ.ആളൂരിനോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ദിലീപിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിട്ടുള്ള പ്രമുഖന്‍ പറഞ്ഞിട്ടാണ് തങ്ങള്‍ വന്നതെന്നും വക്കാലത്ത് തങ്ങളേ ഏല്‍പ്പിച്ചാല്‍ നേട്ടമുണ്ടാവുമെന്നും പറഞ്ഞ് അഭിഭാഷകര്‍ തെന്ന സമീപിച്ചതായി പള്‍സര്‍ സുനി ആളൂരിനോട് പറഞ്ഞതായി സൂചനയുണ്ട്.

കേസില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. പള്‍സറിന്റെ മൊഴിയാണ് ദിലീപിനെ കേസില്‍ കുടുക്കിയത്. കോടതിയില്‍ പള്‍സര്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ ദിലീപിനെ കേസില്‍ നിന്നും ഊരിയെടുക്കാമെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകരെ കൂട്ടുപിടിച്ച് പള്‍സറിനെ പാട്ടിലാക്കാന്‍ സിനിമയുമായി അടുത്ത ബന്ധമുള്ളതും ദിലീപിന് വേണ്ടി നിയമനടപടികളുമായി സ്വയം രംഗത്തിറങ്ങുകയും ചെയ്ത പ്രമുഖന്റെ ശ്രമം.

English summary
actress attack case advocate aloor pulsar sunil dileep
topbanner

More News from this section

Subscribe by Email