Wednesday September 26th, 2018 - 12:53:pm
topbanner

നടിയെ പീഡിപ്പിച്ച കേസ്: നിര്‍ണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി സൂചന

NewsDesk
നടിയെ പീഡിപ്പിച്ച കേസ്: നിര്‍ണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി സൂചന

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മെഗാസ്റ്റാറിന്റെ ക്വട്ടേഷനാണെന്ന് റിപ്പോര്‍ട്ട്. അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയില്‍ നിന്ന് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി സൂചന.

കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയും പറഞ്ഞതായാണ് സൂചന. തടവുകാരില്‍ നിന്ന് ഇക്കാര്യമറിഞ്ഞ ജയില്‍ അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വിവരം പറയുകയായിരുന്നു. പോലീസ് ജയിലിലെത്തി ഇതു സംബന്ധിച്ച്‌ മൊഴിയെടുത്തതായും സൂചനയുണ്ട്. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പോലീസ് അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചേക്കും.

നേരത്തെ സുനിക്കൊപ്പം ജയില്‍മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ സംഘത്തിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ജയിലിനുള്ളില്‍ സുനി എഴുതിയ ഒരു കത്ത് പുറത്തെത്തിച്ചത് ജിന്‍സനാണ്. ഇതേത്തുടര്‍ന്നു സുനിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജിന്‍സനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ആലുവ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരായി മൊഴികള്‍ രേഖപ്പെടുത്താനാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. മൊഴികള്‍ മുദ്രവച്ച കവറില്‍ ഈ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറണം. നെടുമ്ബാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ പ്രതിയായിരുന്നു ജിന്‍സന്‍. ഇയാളെ റിമാന്‍ഡു ചെയ്തിരുന്ന അതേ മുറിയിലാണ് നടിയെ ആക്രമിച്ച കേസില്‍ പിടിക്കപ്പെട്ട പള്‍സര്‍ സുനിയേയും പാര്‍പ്പിച്ചത്. ജയിലില്‍ കഴിയുന്ന സമയത്ത് മറ്റു ചിലരോടും സുനി ആക്രമണം സംബന്ധിച്ച നിര്‍ണായക കാര്യങ്ങള്‍ പറഞ്ഞതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഫെബ്രുവരി 17ന് രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18ന് ഇവരടക്കം ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

Read more topics: Malayalam, actress, megastar
English summary
actress attack: Main accused says he was hired by a megastar
topbanner

More News from this section

Subscribe by Email