Sunday October 21st, 2018 - 1:02:am
topbanner
Breaking News

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും; വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെ ദിലീപിന്റെ നീക്കം ശ്രദ്ധേയം

Jikku Joseph
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും; വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെ ദിലീപിന്റെ നീക്കം ശ്രദ്ധേയം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 18 നാണ് ദിലീപ് 12 പേജുള്ള കത്ത് അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചത്. കത്ത് കിട്ടിയതായി അഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു.


നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണ്. കേസിലെ മറ്റൊരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ത്തിരിക്കുന്ന് ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. സംഭവത്തില്‍ തനിക്കെതിരെ തെളിവുകളില്ലായിരുന്നിട്ടും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേസില്‍ പ്രതിയാക്കിയെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇത്തരം ഒരു ആവശ്യം നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിയായ ദിലീപിന് ആവശ്യപ്പെടാന്‍ അവകാശമില്ലെന്ന് കോടതിയെ അറിയിക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം. ഇക്കാര്യം വിവിധ കോടതികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കേസിന്റെ വിചാരണ വൈകിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദിലീപിന്റെ ഹര്‍ജിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുക്കും. 2017 ഫെബ്രുവരി 17-നായിരുന്നു നടിക്കെതിരെ ആക്രമണം ഉണ്ടായത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ കാറിനുള്ളില്‍ വെച്ച് ലൈംഗീകമായി ആക്രമിക്കുകയായിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ദിലീപിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍നിന്നും കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.

English summary
actress abduction case dileep in highcourt for cbi investigation
topbanner

More News from this section

Subscribe by Email