Wednesday November 21st, 2018 - 9:36:pm
topbanner

സ്ഥാനം നല്‍കിയില്ലെങ്കില്‍ പ്രചരണത്തിനില്ല; സുരേഷ് ഗോപിക്ക് മുന്നില്‍ കേന്ദ്രം മുട്ടുമടക്കി

NewsDesk
സ്ഥാനം നല്‍കിയില്ലെങ്കില്‍ പ്രചരണത്തിനില്ല; സുരേഷ് ഗോപിക്ക് മുന്നില്‍ കേന്ദ്രം മുട്ടുമടക്കി

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിയുടെ സാന്നിധ്യം സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ എത്രമാത്രം ഗുണം ചെയ്യുമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന് നന്നായി അറിയാം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി സജീവമായതിന്റെ നേട്ടം ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, കാര്യമായൊരു സ്ഥാനം നല്‍കി സുരേഷ് ഗോപിയെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്താന്‍ സംസ്ഥാന നേതൃത്വം അനുവദിച്ചില്ല.

എംപി ആക്കുമെന്നും, കേന്ദ്രമന്ത്രിയാക്കുമെന്നും, ദേശീയ ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആക്കുമെന്നുമൊക്കെ പലപ്പോഴും അഭ്യൂഹങ്ങളുണ്ടായിരുന്നു. പലപ്പോഴും ചുണ്ടിനും കപ്പിനുമിടയില്‍ സുരേഷ് ഗോപിക്ക് സ്ഥാനം നഷ്ടമായി.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി നേമം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഒ രാജഗോപാല്‍ ആണ് പിന്നീട് സ്ഥാനാര്‍ഥിയായത്.

സുരേഷ് ഗോപിയെ ജയസാധ്യതയില്ലാത്ത മണ്ഡലത്തിലേക്ക് സംസ്ഥാന നേതൃത്വം ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍, സുരേഷ് ഗോപി വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങില്ലെന്നും അദ്ദേഹം ചില നേതാക്കളോട് സൂചിപ്പിച്ചു.

ഇതോടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുരേഷ് ഗോപിക്ക് പ്രത്യേക ഹെലികോപ്റ്റര്‍തന്നെ വാഗ്ദാനം ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം കാര്യമായ സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

എന്നാല്‍, പ്രചരണത്തിനിറങ്ങും മുന്‍പ് ഇക്കാര്യത്തില്‍ ഉറപ്പു ലഭിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ നിര്‍ബന്ധം. ഇതോടെ കേന്ദ്ര നേതൃത്വം കലാകാരന്മാര്‍ക്കുള്ള സ്ഥാനത്തിലൂടെ എംപി സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

സുരേഷ് ഗോപിക്ക് എംപി സ്ഥാനം നല്‍കിയതില്‍ സംസ്ഥാനത്തെ പ്രമുഖരായ ചില നേതൃക്കള്‍ക്ക് അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കാനാണ് നേതാക്കള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും തീരുമാനിച്ചിട്ടുണ്ട്.

ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുമായി ഏറെ അടുത്ത സുരേഷ് ഗോപിക്ക് ലഭിച്ചത് ഒട്ടും അനര്‍ഹമായ സ്ഥാനമല്ലെന്ന് പറയാം. നിയമസഭാതെരഞ്ഞെടുപ്പില്‍ ഇത് ബിജെപിക്ക് ഏറെ ഗുണം ചെയ്യുമെന്നും ഉറപ്പാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ ടാക്‌സി ഡ്രൈവറാകുന്നു

ജ്വല്ലറിയില്‍ പട്ടാപ്പകല്‍ 54 പവന്‍ കവര്‍ച്ച; പിന്നില്‍ 4 സ്ത്രീകള്‍ അടങ്ങുന്ന സംഘം

സര്‍ക്കാര്‍ വിവാദക്കുരുക്കില്‍; തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ തന്റെ ഉത്തരവാദിത്വമല്ലെന്ന് സുധീരന്‍

English summary
actor Suresh Gopi to be Rajya Sabha Member
topbanner

More News from this section

Subscribe by Email