Thursday September 20th, 2018 - 4:28:pm
topbanner
Breaking News

പിറന്നാള്‍ ചായക്കടയില്‍ ആഘോഷിച്ച് സുരേഷ് ഗോപി

NewsDesk
പിറന്നാള്‍ ചായക്കടയില്‍ ആഘോഷിച്ച് സുരേഷ് ഗോപി

നെടുമങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ കഴിച്ച, ഭക്ഷണം ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടനും എംപിയുമായ സുരേഷ് ഗോപി തന്റെ പിറന്നാള്‍ ആഘോഷിക്കാനായി ചായക്കടയിലെത്തി.

പള്ളിപ്പുറം തോന്നല്‍ക്ഷേത്രത്തിനു സമീപമുള്ള ചായക്കടയിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം സുരേഷ് ഗോപി എത്തിയത്. വീടിനോടു ചേര്‍ന്ന ഈ ഹോട്ടല്‍ നടത്തുന്നത് തോന്നല്‍ക്ഷേത്രത്തിന്റെ സമീപത്തുള്ള സുരേഷ്‌കുമാറാണ്.

നെടുമങ്ങാട് മണ്ഡലത്തിലെ പ്രചാരണത്തിനെത്തിയ നടന്‍ സുരേഷ്‌ഗോപി പ്രവര്‍ത്തകരോടൊപ്പം ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഇതേതുടര്‍ന്ന്, താന്‍ പിറന്നാള്‍ ആഘോഷിക്കാന്‍ പള്ളിപ്പുറത്തെ ചായക്കടയിലെത്തുമെന്ന് ബിജെപി നേതാക്കളെ കഴിഞ്ഞദിവസം അറിയിക്കുകയായിരുന്നു.

ബിജെപി നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് എം.ബാലമുരളിയും പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അംഗം വിജയകുമാറും ചേര്‍ന്നു ഇതിനായി ഒരുക്കങ്ങള്‍ നടത്തി. ഉച്ചയ്ക്ക് എത്തിയ സുരേഷ്‌ഗോപി പാര്‍ട്ടി പ്രവര്‍ത്തകരുമായി വിഭവസമൃദ്ധമായ സദ്യ ഉണ്ടു. 65 വയസ്സു കഴിഞ്ഞ വയോധികര്‍ക്ക് വസ്ത്രം നല്‍കുകയും ചെയ്തശേഷമാണ് തിരികെ പോയത്.

മോഹന്‍ലാല്‍ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് സംവിധായകന്‍ രാജമൗലി

ഇന്‍ഫോസിസ് ടെക്കിയുടെ കൊലപാതകം; അപവാദ പ്രചരണം നടത്തരുതെന്ന് പിതാവ്

ബേക്കറി ഉടമയുടെ മകനുമായി വിക്രമിന്റെ മകളുടെ വിവാഹം

Read more topics: actor, suresh gopi, tea, shop
English summary
actor suresh gopi celebrates his birthday at tea shop
topbanner

More News from this section

Subscribe by Email