topbanner
Friday October 20th, 2017 - 5:10:am
topbanner

നടന്‍ സുധീഷിന്റെ പിതാവും അഭിനേതാവുമായ സുധാകരന്‍ അന്തരിച്ചു

NewsDesk
നടന്‍ സുധീഷിന്റെ പിതാവും അഭിനേതാവുമായ സുധാകരന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ നാടക സിനിമാ നടന്‍ സുധാകരന്‍(73) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും. സൂര്യപ്രഭയാണ് ഭാര്യ. നടന്‍ സുധീഷ് മകനാണ്. ധന്യയാണ് മരുമകള്‍.
വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത 'ഐന്‍' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ഒട്ടേറെ നാടകങ്ങളിലും അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ അടക്കം അമ്പതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Read more topics: actor, sudhakaran, sudheesh, father
English summary
actor sudhakaran passes away
topbanner topbanner

More News from this section

Subscribe by Email