Friday September 21st, 2018 - 5:33:pm
topbanner
Breaking News

കരി ഓയില്‍ പ്രയോഗത്തില്‍ പരാതിയില്ലെന്ന് നടന്‍ ശ്രീനിവാസന്‍

Anju N C
കരി ഓയില്‍ പ്രയോഗത്തില്‍ പരാതിയില്ലെന്ന് നടന്‍ ശ്രീനിവാസന്‍

കണ്ണൂര്‍: വീട്ടില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ ഒരു പരാതിയുമില്ലെന്ന് നടന്‍ ശ്രീനിവാസന്‍. പരിഹാസത്തോടെയാണ് ശ്രീനിവാസന്‍ സംഭവത്തോട് പ്രതികരിച്ചത്. പെയിന്റ് പണിക്കാര്‍ ആരെങ്കിലുമാകാം കരി ഓയില്‍ ഒഴിച്ചതെന്നാണ് നടന്റെ പരിഹാസം. സംഭവത്തില്‍ ആരെയും സംശയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയതിനു ശേഷമാണ് ശ്രീനിവാസന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. ശ്രീനിവാസന്റെ കൂത്തുപറമ്പിലുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ആള്‍ത്താമസമില്ലാത്ത വീടായതിനാല്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ ആയിരിക്കും കരി ഓയില്‍ ആക്രമണമുണ്ടായതെന്ന് കരുതുന്നു.

English summary
actor sreenivasan has no complaint in black oil attack
topbanner

More News from this section

Subscribe by Email