Monday September 24th, 2018 - 3:15:pm
topbanner

അതിരപ്പള്ളി ജലവൈദ്യൂത പദ്ധതിക്കെതിരെ നടന്‍ ശ്രീനിവാസന്‍ രംഗത്ത്

NewsDesk
അതിരപ്പള്ളി ജലവൈദ്യൂത പദ്ധതിക്കെതിരെ നടന്‍ ശ്രീനിവാസന്‍ രംഗത്ത്

കൊച്ചി: അതിരപ്പള്ളി ജലവൈദ്യൂത പദ്ധതിക്കെതിരെ നടന്‍ ശ്രീനിവാസന്‍ രംഗത്ത്. അതിരപ്പിള്ളി പദ്ധതികൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിന് ആവശ്യമായ ഒരു ശതമാനം വെള്ളം പോലും ഉത്പാദിപ്പിക്കാന്‍ ഈ പദ്ധതികൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


പദ്ധതി നടപ്പാക്കിയാൽ 133 ഹെക്ടർ വനഭൂമി നശിക്കും. 104 ഹെക്ടർ വനം വെള്ളത്തിനടിയിലാവും. പദ്ധതി നടപ്പാക്കിയാൽ തന്നെ സംസ്ഥാനത്തിന്റെ ആവശ്യത്തിനു വേണ്ട വൈദ്യുതിയുടെ ഒരു ശതമാനം പോലും ഉൽപാദിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചറുവണ്ണൂർ ആവളപാണ്ടിയിൽ കൊയ്ത്തുൽസവത്തിന് എത്തിയതായിരുന്നു ശ്രീനിവാസൻ.

പദ്ധതി നടപ്പാക്കുന്നതിനേക്കാള്‍ നല്ലത് വീടുകളില്‍ ഓരോ സോളാര്‍ പാനല്‍ വീതം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐയും വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ പദ്ധതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

Read more topics: sreenivasan, athirapally, project,
English summary
actor sreenivasan against athirapally project
topbanner

More News from this section

Subscribe by Email