Monday November 19th, 2018 - 7:08:pm
topbanner

സ്‌കൂള്‍കുട്ടികളോട് നഗ്നത പ്രദര്‍ശനം: നടൻ ശ്രീജിത്ത് രവിയെ കസ്റ്റഡിയിലെടുത്തു

NewsDesk
സ്‌കൂള്‍കുട്ടികളോട് നഗ്നത പ്രദര്‍ശനം: നടൻ ശ്രീജിത്ത് രവിയെ കസ്റ്റഡിയിലെടുത്തു

പാലക്കാട്: സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്കു കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ നടന്‍ ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒറ്റപ്പാലം പത്തിരിപ്പാലയിലുള്ള പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് നടപടി. ഒറ്റപ്പാലം പത്തിരിപ്പാല ചന്തയ്ക്കു സമീപം നിർത്തിയിട്ട കാറിലിരുന്നു നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു വിദ്യാർഥികളുടെ പരാതി. പെണ്‍കുട്ടികള്‍ കാറിന്റെ നമ്പര്‍ പോലീസിന് കൈമാറിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ ഉടമ നടന്‍ ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്.

പെണ്‍കുട്ടികളിലൊരാള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആത്മഹത്യക്കു ശ്രമിച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ആഗസ്റ്റ് 27നായിരുന്നു സംഭവം. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍നിന്നും വൈകിട്ട് ഏഴോടെ സ്റ്റേഷനിലേക്കു ചെല്ലണമെന്നും ചെന്നില്ലെങ്കില്‍ വനിതാ പോലീസ് വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി ഫോണ്‍കോള്‍ വന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഇതിനുശേഷമാണ് കുട്ടി ആത്മഹത്യക്കു ശ്രമിച്ചത്.

ശ്രീജിത്ത് രവി സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ളയാളാണെന്നും അത്തരക്കാരോട് ഏറ്റുമുട്ടാന്‍ നിന്നാല്‍ ഭാവി ഇല്ലാതാകുമെന്നും ഇയാള്‍ കുട്ടികളോടു പറഞ്ഞുവെന്നാണ് ആരോപണം. ചൈല്‍ഡ്‌ലൈന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. കുറ്റകൃത്യം ചെയ്തത് ആരായാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അതേസമയം, സ്കൂൾ കുട്ടികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് നടൻ ശ്രീജിത്ത് രവി പ്രതികരിച്ചു.

കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ മുന്നില്‍ കൊല്ലം നഗരം; കണ്ണൂരില്‍ 52ാം സ്ഥാനം

പ്രണയം നിരസിച്ച അധ്യാപികയെ വിവാഹത്തിന് മുന്‍പ് പള്ളിക്കകത്ത് വെട്ടിക്കൊലപ്പെടുത്തി

ബാലയും അമൃതയും വേര്‍പിരിയുന്നു

Read more topics: actor, sreejith ravi, custody
English summary
actor sreejith ravi police custody
topbanner

More News from this section

Subscribe by Email