Wednesday October 16th, 2019 - 10:20:am
topbanner

പോലീസ് അറസ്റ്റ് ഒഴിവായി; നടന്‍ ചിമ്പുവിന് മുന്‍കൂര്‍ ജാമ്യം

NewsDesk
പോലീസ് അറസ്റ്റ് ഒഴിവായി; നടന്‍ ചിമ്പുവിന് മുന്‍കൂര്‍ ജാമ്യം

ചെന്നൈ: സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പാട്ടിന്റെ പേരില്‍ അന്വേഷണം നേരിടുന്ന നടന്‍ ചിമ്പുവിന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ ചിമ്പുവിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അറസ്റ്റ് ഒഴിവാക്കാന്‍ ചിമ്പു ആഴ്ചകളായി ഒളിവിലാണ്. യുവ സംഗീതസംവിധായകന്‍ അനിരുദ്ധിനോട് 15 ദിവസത്തിനകം പൊലീസില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ചിമ്പു ആലപിച്ച ഗാനം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന പാട്ട് പാടിയെന്നാണ് കേസ്. അതേസമയം, സ്വകാര്യമായി ആലപിച്ച ഗാനം ആരോ ചോര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് ചിമ്പുവിന്റെ നിലപാട്.

Read more topics: Actor, Simbu, bail, Madras, HC
English summary
Actor Simbu can appear before Coimbatore court and get bail, Madras HC
topbanner

More News from this section

Subscribe by Email