topbanner
Saturday March 25th, 2017 - 9:19:am
topbanner

നിയമസഭാ തെരഞ്ഞെടുപ്പ്; കാഞ്ഞിരപ്പള്ളിയില്‍ നടന്‍ മുകേഷ് സ്ഥാനാര്‍ഥിയായേക്കും

NewsDesk
നിയമസഭാ തെരഞ്ഞെടുപ്പ്; കാഞ്ഞിരപ്പള്ളിയില്‍ നടന്‍ മുകേഷ് സ്ഥാനാര്‍ഥിയായേക്കും

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ചലച്ചിത്രതാരം മുകേഷ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഐയുടെ മണ്ഡലമായ ഇവിടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാകും മുകേഷ് മത്സരിക്കുക.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ ഇടതുമുന്നണിക്കുവേണ്ടി മുകേഷ് സജീവമായി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഒരു ചലച്ചിത്രനടന്‍ എന്നതിലുപരി, രാഷ്ട്രീയത്തിന്റെ ഒരു പശ്ചാത്തലവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ പിതാവുള്‍പ്പെടെ കുടുംബാംഗങ്ങളില്‍ ഭൂരിഭാഗവും ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ്.
കേരള കോണ്‍ഗ്രസി(എം)ന്റെ ഉറച്ച സീറ്റായ കാഞ്ഞിരപ്പള്ളിയില്‍ ജയരാജിനെ പരാജയപ്പെടുത്താന്‍ അതുപോലെ ജനപ്രിയനായ ഒരു സ്ഥാനാര്‍ത്ഥിക്ക് കഴിയുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി സുരേഷ് ഗോപിയും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

 

English summary
assembly election; actor mukesh will be candidate from kanjirappally
topbanner topbanner

More News from this section

Subscribe by Email