Tuesday February 25th, 2020 - 6:06:pm
topbanner

മോഹന്‍ലാല്‍ ബിജെപിയിലെത്തില്ല; കാരണം സുരേഷ് ഗോപി

NewsDesk
മോഹന്‍ലാല്‍ ബിജെപിയിലെത്തില്ല; കാരണം സുരേഷ് ഗോപി

തിരുവനന്തപുരം: മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപിയിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയാണെന്ന രീതിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ തന്നെ പരോക്ഷമായി പറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ബിജെപി നേതാക്കള്‍പോലും ലാല്‍ എത്തിയേക്കുമെന്ന പ്രതീക്ഷയിലാണ്. ലാല്‍ വന്നാല്‍ ഉറപ്പായും സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രതികരണം തന്നെ.

എന്നാല്‍, രാഷ്ട്രീയ തീരുമാനത്തിനപ്പുറം മോഹന്‍ലാല്‍ ബജിപെയില്‍ ചേരാത്തതിന് പ്രധാന കാരണം സുരേഷ് ഗോപിയാണെന്നാണ് ഇപ്പോള്‍ ഒരുവിഭാഗത്തിന്റെ വിശദീകരണം. സിനിമയ്ക്കകത്തും പുറത്തും സുരേഷ് ഗോപിയും സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയമൊക്കെയായുള്ള ശത്രുത പരസ്യമായ രഹസ്യമാണ്.

പലതവണ താരങ്ങള്‍ തമ്മില്‍ ഇവ പരോക്ഷമായി സൂചിപ്പിച്ചിട്ടുമുണ്ട്. താര സംഘടനയായ അമ്മയില്‍ സുരേഷ് ഗോപി സജീവവുമല്ല. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്ത് ബിജെപിയുടെ താരമുഖമായി ഉയര്‍ത്തിക്കാട്ടുന്ന സുരേഷ് ഗോപി ബിജെപിയുടെ എംപികൂടിയാണ്.

മോഹന്‍ലാല്‍ ബിജെപിയിലെത്തിയാല്‍ സുരേഷ് ഗോപി പാര്‍ട്ടിയില്‍ ഒന്നുമല്ലാതായിമാറുമെന്നുറപ്പാണ്. എന്നാല്‍, സുരേഷ് ഗോപിയുടെ പാര്‍ട്ടിയിലേക്ക് മോഹന്‍ലാല്‍ ഒരിക്കലും ചേരുമെന്ന് കരുതുന്നില്ലെന്നാണ് നടനുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

ഇരുവരും ഒരുമിച്ച് വേദി പങ്കിടുകയും പരസ്പരം വോട്ട് അഭ്യര്‍ഥിക്കുകയുമൊക്കെ ചെയ്യുന്നത് സങ്കല്‍പിക്കാന്‍പോലുമാകില്ലെന്നും ഇവര്‍ പറയുന്നുണ്ട്. മാത്രവുമല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചേരിതിരവ് കാണിക്കാത്ത മോഹന്‍ലാല്‍ പെട്ടെന്നൊരു ദിവസം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നയാളുമല്ല.

എന്തായാലും, മോഹന്‍ലാല്‍ ബിജെപിയില്‍ ചേര്‍ന്നാലും ഇല്ലെങ്കിലും സംസ്ഥാനത്ത് അടുത്തിടെ ദുര്‍ബലമായ ബിജെപിക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. ലാലിന്റെ വരവ് സജീവമാക്കി നിര്‍ത്താന്‍ സംസ്ഥാന നേതാക്കള്‍പോലും മത്സരിക്കുന്നതും മറ്റൊന്നുകൊണ്ടുമല്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
Actor Mohanlal rubbishes claim about him contesting Lok Sabha polls on BJP ticket
topbanner

More News from this section

Subscribe by Email