Tuesday November 13th, 2018 - 4:02:am
topbanner

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ കാണാന്‍ നടന്‍ മമ്മൂട്ടിയെത്തി

RA
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ കാണാന്‍ നടന്‍ മമ്മൂട്ടിയെത്തി

തൃശൂര്‍: തിരുവോണ ദിവസം തൃശൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ കാണാന്‍ നടന്‍ മമ്മൂട്ടിയെത്തി. കൊടുങ്ങല്ലൂരിലെയും പരിസരങ്ങളിലെയും വിവിധ ക്യാമ്പുകളിൽ അദ്ദേഹം രാവിലെ മുതല്‍ സന്ദര്‍ശനം നടത്തി. ക്യാമ്പുകളിൽ കഴിയുന്നവരുടെ പ്രശ്നങ്ങള്‍ ചോദിച്ച്‌ മനസിലാക്കിയ അദ്ദേഹം സഹായ വാഗ്ദാനവും നല്‍കിയാണ് മടങ്ങിയത്.

തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ടി.എന്‍.പ്രതാപന്‍, നടന്‍ പിഷാരടി, നടനും സംവിധായകനുമായ നാദിര്‍ഷ, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. പ്രളയ ദുരിതത്തിന്‍റെ സമയത്ത് അദ്ദേഹം എറണാകുളം പറവൂരിലെ ക്യാമ്പുകളിലും എത്തി ജനങ്ങളെ കണ്ടിരുന്നു.

ഒരു കാരണവശാലും മനസിടിഞ്ഞ് പോകരുതെന്ന് മമ്മൂട്ടി ക്യാമ്പിലെ അന്തേവാസികളോട് ആവശ്യപ്പെട്ടു. തിരിച്ച് പിടിക്കാവുന്ന നഷ്ടങ്ങള് മാത്രമാണ് സംഭവിച്ചത് അത് ഒരുമിച്ച് നിന്ന് വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read more topics: actor, mamootty, visit camp
English summary
actor mamootty visit camp
topbanner

More News from this section

Subscribe by Email