topbanner
Thursday August 17th, 2017 - 5:12:am
topbanner

മലപ്പുറം ജില്ലയില്‍ കലാഭവന്‍ മണിയെ മത്സരിപ്പിക്കാന്‍ നീക്കം

NewsDesk
മലപ്പുറം ജില്ലയില്‍ കലാഭവന്‍ മണിയെ മത്സരിപ്പിക്കാന്‍ നീക്കം

മലപ്പുറം: മന്ത്രി എ പി അനില്‍കുമാര്‍ പ്രതിനിധാനം ചെയ്യുന്ന മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ കലാഭവന്‍ മണിയെ മത്സരിപ്പിക്കാന്‍ സി.പി.എം. നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.

മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28,919 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനില്‍കുമാര്‍ വിജയിച്ചത്. എന്നാല്‍, ജനപ്രിയനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ ഭിന്നത മുതലെടുത്ത് ജയിക്കാനാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.

സിപിഎം അനുഭാവിയായ കലാഭവന്‍ മണി പാര്‍ട്ടിക്കുവേണ്ടി മത്സരിക്കാമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ കലാഭവന്‍ മണിയുടെ പേരും സജീവമായി പരിഗണിക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു.

മണ്ഡലത്തിലുള്ള എട്ടുപഞ്ചായത്തുകളില്‍ ആറിലും ലീഗും കോണ്‍ഗ്രസും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ചോക്കാട്, കരുവാരക്കുണ്ട്, കാളികാവ്, പോരൂര്‍, തിരുവാലി, മമ്പാട് എന്നീ പഞ്ചായത്തുകളിലാണു ലീഗും കോണ്‍ഗ്രസും തമ്മില്‍ അസ്വാരസ്യമുള്ളത്. വണ്ടൂര്‍, തുവ്വര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് യു.ഡി.എഫ് സംവിധാനം നിലനില്‍ക്കുന്നത്. പ്രശ്‌നബാധിത മണ്ഡലമായിരുന്ന മമ്പാടിലെ അസ്വാരസ്യങ്ങള്‍ നേതൃത്വം ഇടപെട്ടു പരിഹരിച്ചു എങ്കിലും ഭിന്നത പൂര്‍ണമായി അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള പോരുകാരണം പ്രസിഡന്റ് സ്ഥാനം ലഭിച്ചത് സി.പി.എമ്മിനാണ്.

English summary
actor kalabhavan mani next role as LDF candidate in Assembly polls
topbanner topbanner

More News from this section

Subscribe by Email