Friday November 16th, 2018 - 8:55:am
topbanner

പാട്ടിന്റെ സ്വര മാധുരിയിൽ ശിവ​ഗം​ഗ; വിലപ്പെട്ട സമ്മാനവുമായി അവളെ തേടിയെത്തിയത് നടൻ ജയസൂര്യ

suvitha
പാട്ടിന്റെ സ്വര മാധുരിയിൽ ശിവ​ഗം​ഗ; വിലപ്പെട്ട സമ്മാനവുമായി അവളെ തേടിയെത്തിയത് നടൻ ജയസൂര്യ

ജയസൂര്യ എന്ന നടൻ മലയാളികൾക്ക് എന്നും വ്യത്യസ്തത നൽകാൻ ശ്രമിക്കുന്ന നടനാണ്. താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുന്ന ഒരാളാണ്. മറ്റുള്ളവർക്ക് പ്രചോദനവും സഹായകവുമാകുന്ന പ്രവർത്തികളാണ് ജയസൂര്യയെ മറ്റുതാരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതും. ഇപ്പോഴിതാ വീണ്ടുമൊരു വ്യത്യസ്തതയുമായി താരം എത്തിയിരിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല. പാട്ട് പാടുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ തന്റെ പേജിലൂടെ ജയസൂര്യ കഴിഞ്ഞ ദിവസം ഷെയർ ചെയ്തിരുന്നു. 

ഈ കുട്ടിയുടെ വിവരങ്ങൾ അറിയിക്കണമെന്നും അത്ഭുതപ്രതിഭ തന്നെയാണ് ഈ മിടുക്കിയെന്നുമായിരുന്നു ജയസൂര്യയുടെ അടിക്കുറിപ്പ്. നിമിഷങ്ങൾക്കകം ആയിരക്കണക്കിന് ആളുകളാണ് ഈ വിഡിയോ ഷെയർ ചെയ്തത്. നിരവധി ആളുകൾ കുട്ടിയുടെ വിവരങ്ങൾ കമന്റ് ആയി പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.  കായംകുളം സ്വദേശിയായ ശിവഗംഗയായിരുന്നു ജയസൂര്യയെ അത്ഭുതപ്പെടുത്തിയ ആ കൊച്ചു മിടുക്കി. ഒാണാഘോഷ പരിപാടിക്കിടെ പാടിയ പാട്ട് അവിടെയുള്ള ചെറുപ്പക്കാരാണ് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ എത്തിച്ചത്. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു.

ശിവ​ഗം​ഗയുടെ അമ്മയോട് ജയസൂര്യയാണ് ഫോണിലെന്നും മകളുടെ പാട്ട് കേട്ട് അഭിനന്ദനം അറിയിക്കാനാണ് വിളിച്ചതെന്നും പറയുകയും ചെയതു. തുടർന്ന് ബുദ്ധിമുട്ടാകില്ലെങ്കിൽ തന്റെ വീട്ടിൽ വരാമോയെന്നും ആ അമ്മയോടും മകളോടും ജയസൂര്യ ചോദിച്ചു. ശിവ​ഗം​ഗയും അമ്മയും രാവിലെ തന്നെ ജയസൂര്യയുടെ വീട്ടിലേക്ക് എത്തുകയും ചെയ്തു. എന്നാൽ ഇതൊന്നുമായിരുന്നില്ല അക്ഷരാർത്ഥത്തിൽ ആ കൊച്ചു മിടുക്കിയെ ഞെട്ടിച്ച് കളഞ്ഞത്.

ജയസൂര്യ വിലപ്പെട്ട രണ്ട് സമ്മാനങ്ങൾ ശിവ ​ഗം​ഗയക്കായി കാത്ത് വച്ചിട്ടുണ്ടായിരുന്നു. ജയസൂര്യയുടെ അടുത്ത ചിത്രത്തിലെ ഒരു ഗാനം ആലപിക്കാനും ഒപ്പം ആ സിനിമയിൽ തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുമുള്ള അവസരവും തന്നെ ശിവ​ഗം​ഗയ്ക്ക നൽകി.

ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലെ കുറിപ്പ് വായിക്കാം

സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ .. ഇന്നലെ എഫ്ബിയിൽ കണ്ട ”ശിവഗംഗ” എന്ന മോളാണ് , രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിക്കുന്ന നവാഗത സംവിധായകനായ “സാംജി ആന്റണി” സംവിധാനം ചെയ്യുന്ന, ഞാൻ നായകനായി എത്തുന്ന “ഗബ്രി” എന്ന ചിത്രത്തിലെ ഗായിക… (ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.) മോൾടെ വിവരങ്ങൾ തന്ന എല്ലാ നല്ല മനസ്സുകൾക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിയ്ക്കും.

 

Read more topics: jayasurya, gift, girl, song,
English summary
Jayasurya with two valuable prizes for the song sung by the girl
topbanner

More News from this section

Subscribe by Email