Wednesday December 19th, 2018 - 3:00:am
topbanner

ദിലീപിനെ പോലീസ് ചോദ്യം ചെയ്യുന്നു; പോലീസിന്റെ നിര്‍ണായക നീക്കം

Jikku Joseph
ദിലീപിനെ പോലീസ് ചോദ്യം ചെയ്യുന്നു; പോലീസിന്റെ നിര്‍ണായക നീക്കം

ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലാണ് നടനെ ചോദ്യം ചെയ്യുന്നത്. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.

ജാമ്യ വ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ദിലീപ് 86 ദിവസം ജയിലിലായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധിനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ചോദ്യം ചെയ്യലെന്നും സൂചനയുണ്ട്.

English summary
actor dileep is questioned again
topbanner

More News from this section

Subscribe by Email