topbanner
Wednesday July 26th, 2017 - 2:13:am
topbanner

മഞ്ജുവിനെയോ നടിയെയോ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് ദിലീപിന്റെ ജാമ്യഹര്‍ജി

NewsDesk
മഞ്ജുവിനെയോ നടിയെയോ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് ദിലീപിന്റെ ജാമ്യഹര്‍ജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുവന്നു. ജാമ്യം ലഭിച്ചാല്‍ മഞ്ജുവിനെയോ ആക്രമിക്കപ്പെട്ട നടിയേയോ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

കുപ്രസിദ്ധ കുറ്റവാളിയും മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുമുള്ള ഒന്നാം പ്രതിയുടെ മൊഴിയില്‍ യാതൊരു അന്വേഷണവും നടത്താതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്യുകയും പ്രതി ചേര്‍ക്കുകയും ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.

രണ്ട് സാക്ഷികളായ പരാതിക്കാരിയേയും നടി മഞ്ജു വാര്യരേയും എ.ഡി.ജി.പി. ചോദ്യം ചെയ്തിരുന്നു. ഇവര്‍ പരാതിക്കാരന് ഒരിക്കലും സ്വാധീനിക്കാന്‍ സാധിക്കാത്ത സാക്ഷികളാണ്. അതു മാത്രവുമല്ല തനിക്കെതിരെയുണ്ടായ അക്രമത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമില്ലെന്ന് ഇരയായ നടി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതല്ലാതെ വേറെ തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ല.

പരാതിക്കാരന്‍ പ്രശസ്തനായ അഭിനേതാവാണ്. മാത്രവുമല്ല അദ്ദേഹത്തിന്റെ പേരില്‍ മറ്റ് ക്രിമിനല്‍ കേസുകളുമില്ല. പാവപ്പെട്ടവരെ സഹായിക്കാനായി നിരവധി കാര്യങ്ങള്‍ ചെയ്യുന്നയാളാണ് പരാതിക്കാരന്‍.

ഒന്നാം പ്രതി ജയിലിലായ സമയത്ത് നടത്തിയെന്ന് പറയുന്ന ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് പറയുന്ന ചലച്ചിത്ര പ്രവര്‍ത്തകരെക്കുറിച്ച് ഇതുവരെയും അന്വേഷണം നടത്തിയിട്ടില്ല.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. പരാതിക്കാരന്‍ കേരളത്തില്‍ വളരെ പ്രശസ്തനായ ചലച്ചിത്ര താരമാണ്. അദ്ദേഹം മുഖം എല്ലാവര്‍ക്കും പരിചിതമാണ്. അതു കൊണ്ട് തന്നെ സാക്ഷികളെ സ്വാധീനിക്കണമെന്ന് കരുതിയാല്‍പ്പോലും അദ്ദേഹത്തിന് അത് സാധിക്കില്ലെന്നും ഹര്‍ജി പറയുന്നു.

മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു.

കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനു ദിലീപിനുവേണ്ടി ക്വട്ടേഷന്‍ തുക കൈമാറാന്‍ ശ്രമിച്ചതായി പൊലീസ് കരുതുന്ന സുനില്‍രാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുന്‍പു കേസില്‍ ജാമ്യം നേടണമെന്ന് ദിലീപിനു നിയമോപദേശം ലഭിച്ചിരുന്നു.

Read more topics: actor, dileep, high court, bail
English summary
actor dileep high court bail plea
topbanner topbanner

More News from this section

Subscribe by Email