Sunday October 20th, 2019 - 12:03:pm
topbanner

നടന്‍ ആസിഫ് അലിയുടെ വീടിനു നേരെ കല്ലേറ്; പിന്നില്‍ മുസ്ലീം ലീഗ്?

NewsDesk
നടന്‍ ആസിഫ് അലിയുടെ വീടിനു നേരെ കല്ലേറ്; പിന്നില്‍ മുസ്ലീം ലീഗ്?

തൊടുപുഴ: നടന്‍ ആസിഫലിയുടെ വീടിനുനേരെ അജ്ഞാതര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ വീടന്റെ ചില്ലുകള്‍ തകര്‍ന്നതായി സിപിഎം നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ, ആസിഫ് അലിയുടെ പിതാവ് എം.പി. ഷൗക്കത്തലി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാരിക്കോട് ഉണ്ടപ്ലാവില്‍ ഡിവൈഎഫ്‌ഐ-മുസ്ലിം ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കല്ലേറ് എന്ന് സംശയിക്കുന്നു. നഗരസഭാ വാര്‍ഡു സഭ ചേരുന്നതിനിടയില്‍ ലീഗിന്റെ കൗണ്‍സിലര്‍ ടി.കെ അനില്‍കുമാറിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തിരുന്നതായി പരാതിയുണ്ടായിരുന്നു.

ഈ സംഭവത്തില്‍ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പേരില്‍ തൊടുപുഴ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഷൗക്കത്ത് അലിയുടെ വീടിനുനേരെ കല്ലേറുണ്ടായത്. മുസ്ലീം ലീഗ് ആണ് കല്ലേറിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

 

Read more topics: actor, asif ali, house, father
English summary
actor asif ali's house pelted with stones
topbanner

More News from this section

Subscribe by Email