Sunday September 23rd, 2018 - 6:12:am
topbanner

ഷുഹൈബ് വധം: ജയിലിൽ സാക്ഷികളെ ഭീഷണിപ്പെടുത്തിയത് ഭീകരാവസ്ഥയുടെ തെളിവ്: സതീശൻ പാച്ചേനി

Mithun muyyam
ഷുഹൈബ് വധം: ജയിലിൽ സാക്ഷികളെ ഭീഷണിപ്പെടുത്തിയത് ഭീകരാവസ്ഥയുടെ തെളിവ്: സതീശൻ പാച്ചേനി

കണ്ണൂർ: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് തിരിച്ചറിയൽ പരേഡിന് ഹാജരായവരെ ജയിലിൽ നിന്നും ഭീഷണിപ്പെടുത്തിയ നടപടി നാടിന്റെ ഇന്നത്തെ ഭീകരാവസ്ഥയുടെ തെളിവാണെന്നു ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി.

കണ്ണൂർ ജയിലിൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽപ്പോലും ഭീഷണിപ്പെടുത്തുന്ന സമീപനം കൊലപാതകത്തിൽ പങ്കെടുത്തവരുടെ ഭീകരവും പൈശാചികവുമായ മാനസികാവസ്ഥയുടെ തെളിവാണ്.
സി.പി.എം ഭരണത്തിൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽപ്പോലും സാക്ഷികളെ ഭീഷണിപ്പെടുത്തിയത് വളരെ ഗൗരവതരത്തിൽ ഭരണകൂടവും ആഭ്യന്തര വകുപ്പും ശ്രദ്ധിക്കണം.

പാർട്ടിയുടെ ഭരണത്തിൽ നിയമവും പോലീസും വേട്ടക്കാരോടൊപ്പം നില്ക്കുമെന്ന് വിശ്വസിക്കുന്ന പ്രതികൾക്ക് നേതൃത്വത്തിന്റെ ശക്തമായ പിൻതുണ ഉള്ളത് കൊണ്ടാണ് സാക്ഷികളെ ഭീഷണിപ്പെടുത്താൻ തയ്യാറാകുന്നതെന്നും സാക്ഷികളുടെ സംരക്ഷണവും സുരക്ഷിതത്വവും പൂർണ്ണമായി ഉറപ്പ് വരുത്താൻ പോലീസ് ജാഗ്രത കാണിക്കണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Read more topics: shuhaib murder, accuse, witness,
English summary
shuhaib case: threatens to witness in jail
topbanner

More News from this section

Subscribe by Email