Wednesday April 24th, 2019 - 2:01:am
topbanner
topbanner

പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

JB
പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കൊച്ചി: പനമ്പള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശി മനു ആണ് പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

സംഭവത്തിന് ശേഷം ഇയാള്‍ അബുദാബിയിലേക്ക് കടന്നിരുന്നു.

കഴിഞ്ഞമാസം പതിനഞ്ചാം തിയതി ആയിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ബൈക്കില്‍ എത്തിയ ആള്‍ പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചെത്തിയ ഇയാള്‍ പെട്രോള്‍ ഒഴിച്ചതിനു ശേഷം ബൈക്ക് ഓടിച്ചു പോകുകയായിരുന്നു.

ഹോണ്‍ മുഴക്കി എത്തിയ ബൈക്ക് യാത്രികന്‍ പനമ്പള്ളി നഗര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു പെണ്‍കുട്ടികളെ തടഞ്ഞ് പെട്രോള്‍ ഒഴിക്കുകയായിരുന്നു. കോട്ടയം, തമിഴ്‌നാട്ടിലെ ഊട്ടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍ എന്ന് പോലീസ് പറഞ്ഞു. കൊച്ചിയില്‍ ജോലി ചെയ്യുന്നവരായിരുന്നു പെണ്‍കുട്ടികള്‍.

 

English summary
accused man arrested by police in petrol pouring case
topbanner

More News from this section

Subscribe by Email