Saturday September 22nd, 2018 - 2:52:pm
topbanner

നാദാപുരം കൊലപാതകം; പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കും

NewsDesk
നാദാപുരം കൊലപാതകം; പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കും

നാദാപുരം: നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് നാദാപുരം, കല്ലാച്ചി കോടതി പരിസരങ്ങളില്‍ മഫ്തിയില്‍ പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്.

കൊലപാതകം നടന്ന് ദിവസങ്ങളായെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി കേസില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന രണ്ടുപേരുടെ വീടുകളില്‍ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു.

സിപിഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. കൊലപാതക സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്ത യുവാവിനെയും മറ്റൊരാളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച വിരല്‍ അക്രമി സംഘങ്ങളുടേതാണെന്ന് അന്വേഷണ സംഘത്തലവന്‍ കൂടിയായ കുറ്റിയാടി സിഐ ടി. സജീവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതേതുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കോ മറ്റോ ആയി പ്രതികള്‍ എത്തിയിരുന്നോ എന്നറിയാന്‍ രജിസ്റ്റര്‍ ബുക്കുകളില്‍ പരിശോധന നടത്തിയതായി റൂറല്‍ എസ്പി എന്‍. വിജയകുമാര്‍ പറഞ്ഞു.

കൂടാതെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി. വെള്ളൂര്‍ മേഖലയില്‍ നിന്നുള്ള വിവിധ കമ്പനികളുടെ മൊബൈല്‍ ഡാറ്റകളും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി.

മോഹന്‍ലാലിനെ ആദരിക്കാന്‍ ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു; മരിച്ചത് രാവിലെ 11ന്?

പ്രമുഖ നടി സുകന്യയുടെ നഗ്നരംഗങ്ങള്‍ യൂ ടൂബില്‍

നടി ദിവ്യാ ഉണ്ണിയുടെ ദാമ്ബത്യജീവിതം തകര്‍ത്തതാര്?

English summary
accused in nadapuram aslam murder case will be surrender
topbanner

More News from this section

Subscribe by Email