Sunday September 23rd, 2018 - 8:37:pm
topbanner

തിരുവനന്തപുരത്ത് പാറപൊട്ടിക്കുന്നതിനിടെ പാറമട ഇടിഞ്ഞു വീണു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

sadu prakash
തിരുവനന്തപുരത്ത് പാറപൊട്ടിക്കുന്നതിനിടെ പാറമട ഇടിഞ്ഞു വീണു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മാരായമുട്ടത്ത് പാറമടയില്‍ പാറപൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാറ പൊട്ടിക്കുന്നതിനിടെ പാറമടയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിന്നു. സേലം സ്വദേശിയായ സതീശ് (29)ആണ് മരിച്ചത്. കോട്ടയ്ക്കലില്‍ അലോഷ്യസ് എന്നയാളുടെ ക്വാറിയിലാണ് അപകടം സംഭവിച്ചത്.

എത്രപേര്‍ ക്വാറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നതിനെ കുറിച്ച് വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല. പോലീസും അഗ്‌നിശമന സേനാ വിഭാഗവും സമീപവാസികളും ചേര്‍ന്ന് നടത്തുന്ന രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ആറുപേരാണ് പൊട്ടിവീണ പാറയ്ക്കിടയില്‍ കുടുങ്ങിയത്. ഇതില്‍ ഒരാളാണ് മരിച്ചത്. ബാക്കി അഞ്ചുപേരെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പാറപൊട്ടിക്കുമ്പോള്‍ താഴെ പണി നടക്കുകയായിരുന്നു. ജോലിയിലേര്‍പ്പിട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരിന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

 

English summary
accident in quari thiruvananthapuram: one died
topbanner

More News from this section

Subscribe by Email