Wednesday February 20th, 2019 - 4:46:am
topbanner

തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടു മരണം; ഏഴു പേര്‍ക്കു പരുക്ക്

Jikku Joseph
തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടു മരണം; ഏഴു പേര്‍ക്കു പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാരായിമുട്ടത്തുണ്ടായ ക്വാറി അപകടത്തില്‍ മരണസംഘ്യ രണ്ടായി. മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ (23) സേലം സ്വദേശി സതീഷ് (28) എന്നിവരാണ് മരിച്ചത്. ഏഴുപേര്‍ക്ക് പേര്‍ക്കു പരുക്കേറ്റു. അതീവ ഗുരുതരാവസ്ഥയിലുള്ള മാരായമുട്ടം സ്വദേശി സുധിന്‍ (23), വെള്ളറട സ്വദേശി അജി (45) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിരവധി തൊഴിലാളികള്‍ മണ്ണിനടിയിലും പാറക്കടിയിലും പെട്ടിട്ടുണ്ട്. കോട്ടപ്പാറത്ത് അലോഷ്യല്‍ എന്നയാളുടെ ക്വാറിയിലാണ് അപകടമുണ്ടായത്. ഈ ക്വാറിക്ക് പഞ്ചായത്ത് ലൈസന്‍സില്ലായിരുന്നുവെന്നും ആരോപണമുണ്ട്. പാറ പൊട്ടിക്കുന്നതിനിടെ പാറമടയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിന്നു. എത്രപേര്‍ ക്വാറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നതിനെ കുറിച്ച് ഇനിയും വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല. പോലീസും അഗ്നിശമന സേനാ വിഭാഗവും സമീപവാസികളും ചേര്‍ന്ന് നടത്തുന്ന രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

പാറപൊട്ടിക്കുമ്പോള്‍ താഴെ പണി നടക്കുകയായിരുന്നു. ജോലിയിലേര്‍പ്പിട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരിന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ നിരവധി ആംബുലെന്‍സുകളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം, അപകടത്തില്‍ പരുക്കേറ്റ എല്ലാവര്‍ക്കും എല്ലാവിധ പരിശോധനകളും ശസ്ത്രക്രിയ ഇന്‍പ്ലാന്റും ഉള്‍പ്പെടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Viral News

English summary
accident in quari thiruvananthapuram two died
topbanner

More News from this section

Subscribe by Email