Wednesday September 26th, 2018 - 12:28:pm
topbanner

തെലങ്കാനയില്‍ വാഹനാപകടം; 5 മലയാളികള്‍ ഉള്‍പ്പെടെ 6 പേര്‍ മരിച്ചു

NewsDesk
തെലങ്കാനയില്‍ വാഹനാപകടം; 5 മലയാളികള്‍ ഉള്‍പ്പെടെ 6 പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ കര്‍ണൂലില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ചുമലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ റോബിനും, കുടുംബവും, ഡ്രൈവറുമാണ് മരണമടഞ്ഞത്. ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഇവരുടെ കാര്‍ കര്‍ണൂലില്‍വച്ച് ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.

കോട്ടയം സ്വദേശി പി.ഡി റോബിന്‍, ഭാര്യ ബിസ് മോള്‍, നാലു മാസം പ്രായമുള്ള കുഞ്ഞ്, പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ, ആന്ധ്രാ സ്വദേശിയും ഡ്രൈവറുമായ പവന്‍ എന്നിവരാണ് മരിച്ചത്.

തെലങ്കാന മെഹബൂബ് നഗര്‍ ജില്ലാ മലയാളി അസോസിയേഷന്‍ പ്രസിഡന്റാണ് റോബിന്‍. മെഹൂബൂബ് നഗറിലെ മക്കലില്‍ കേരളാ മോഡല്‍ സ്‌കൂള്‍ നടത്തി വരികയായിരുന്നു.

English summary
Keralites among 6 killed in accident in kurnool telangana
topbanner

More News from this section

Subscribe by Email