Thursday September 20th, 2018 - 8:18:pm
topbanner
Breaking News

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

Jikku Joseph
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നരിപറ്റ സ്വദേശി കുയ്യാളില്‍ നാണു മാസ്റ്റര്‍ (60) ആണ് മരിച്ചത്.

ഡോക്ടറെ കാണാന്‍ രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടതാണ് നാണു മാസ്റ്റര്‍. കാറിന് തീപിടിക്കാനിടയായ സാഹചര്യം ഇതുവരെ വ്യക്തമല്ല. കാറിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിശോധനകള്‍ക്കു ശേഷമേ യഥാര്‍ഥ കാരണം വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.

Read more topics: accident, moving, car, kozikode
English summary
accident in a moving car in kozikode
topbanner

More News from this section

Subscribe by Email