Wednesday November 14th, 2018 - 1:10:pm
topbanner

ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റിലായേക്കും

rajani v
 ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റിലായേക്കും

കൊട്ടിയം: ബൈക്കപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്‌തേയ്ക്കും. ഇതിന്റെ ഭാഗമായി പോലീസ് ആശുപത്രികളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. കൊല്ലത്തെ രണ്ട് ആശുപത്രികള്‍ ഗുരുതരമായ കൃത്യവിലോപം കാട്ടിയിട്ടുള്ളതായി കണ്ടെത്തി.

യുവാവിനോട് ആശുപത്രി അധികൃതര്‍ കാട്ടിയ ക്രൂരത ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പോലീസിന് ബോധ്യപ്പെട്ടു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. അത്യാസന്നനിലയില്‍ ആശുപത്രിയിലെത്തിച്ച രോഗിയെ ആശുപത്രിക്കുള്ളിലേക്ക് കയറ്റി പ്രാഥമികചികിത്സപോലും നല്‍കാതെ തിരിച്ചുവിട്ടതിനാലാണ് ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് നീക്കം ആരംഭിച്ചിട്ടുള്ളത്.

പരിക്കേറ്റയാളിനെയുംകൊണ്ട് ആശുപത്രികള്‍ കയറിയിറങ്ങിയ ആംബുലന്‍സില്‍ ഉണ്ടായിരുന്നവരെ ബുധനാഴ്ച കൊട്ടിയം സി.ഐ.ഓഫീസില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.

 

Read more topics: accident, death, case, aganist, doctors
English summary
accident death case aganist doctors
topbanner

More News from this section

Subscribe by Email