topbanner
Thursday March 30th, 2017 - 7:57:pm
topbanner

സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

Jikku Joseph
സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

കോതമംഗലം: കൊച്ചി-മധുര ദേശീയപാതയില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. മറ്റൊരു വിദ്യാര്‍ഥിക്കു ഗുരുതര പരിക്കേറ്റു. നെല്ലിമറ്റം പള്ളത്ത് സണ്ണിയുടെ മകന്‍ എല്‍ദോസ് (21) ആണ് മരിച്ചത്. പള്ളുരുത്തി സ്വദേശി അനന്തു (20) ആണ് പരിക്കേറ്റത്. ഇന്നു രാവിലെ 9.15 ഓടെ ദേശീയ പാതയില്‍ കവളങ്ങാട് ഓപ്പറ കവലയിലായിരുന്നു അപകടം.

അനന്തുവിനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളാണ് ഇരുവരും. എല്‍ദോസിന്റെ മൃതദേഹം കോതമംഗലം മാര്‍ ബസോലിയോസ് ആശുപത്രിയിലും.

English summary
accident at national highway near kothamangalam
topbanner topbanner

More News from this section

Subscribe by Email